ഫോൺ കോള്‍ വന്നപ്പോള്‍ പോണ്‍ വീഡിയോ അബദ്ധത്തില്‍ പ്ലേ ആയതെന്ന് ബിജെപി എംഎല്‍എ

ത്രിപുരയില്‍ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന ആരോപണം ജാദവ് നിഷേധിച്ചു. മന:പൂര്‍വ്വം അശ്ലീലചിത്രം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ വീഡിയോ പെട്ടെന്ന് പ്ലേ ആയതാണെന്നുമാണ് ജാദവ് ലാല്‍നാഥ് നല്‍കുന്ന വിശദീകരണം.

നേരത്തെ ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ വീഡിയോ കാണുന്ന ജാദവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയോട് വിശദീകരണം നേടാന്‍ ബിജെപി നേതൃത്വവും തീരുമാനിച്ചിരുന്നു.

നിയമസഭാ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെ ജാദവ് പോണ്‍ സൈറ്റില്‍ കയറി സ്‌ക്രോള്‍ ചെയ്ത് വീഡിയോ പ്ലേ ചെയ്ത് കാണുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എംഎല്‍എ ബോധപൂര്‍വ്വം വീഡിയോ കാണുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. എംഎല്‍എയുടെ പിന്നില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നും വ്യക്തമാണ്. ബാഗ്ബസ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജാദവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News