മുസ്ലിങ്ങൾക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംഎൽഎ കെ എസ് ഈശ്വരപ്പ

മുസ്ലിങ്ങൾക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംഎൽഎ കെ എസ് ഈശ്വരപ്പ. ക്ഷേത്ര മൈതാനത്ത് നിർമിച്ച പള്ളികളിൽ നിന്ന് മുസ്ലിങ്ങളെ പുറത്താക്കും. പള്ളികൾ ഒഴിഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഖ്യാതങ്ങൾ നേരിടേണ്ടി വരുമെന്നും ബിജെപി എംഎൽഎ ഭീഷണിപെടുത്തി.

Also Read: ഡിവൈഎഫ്ഐ മനുഷ്യചങ്ങല കൽക്കത്ത റാലിയുടെ തുടർച്ചയാകും: എ എ റഹീം

ബെലഗാവിയിൽ നടന്ന യോഗത്തിൽ ഹിന്ദുത്വ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു ബിജെപി എംഎൽഎ കെ എസ് ഈശ്വരപ്പയുടെ പരാമർശം. ക്ഷേത്ര മൈതാനത്ത് നിർമിച്ചതായി ബിജെപിയുൾപ്പെടെ ആരോപിക്കുന്ന പള്ളികൾ ഒഴിപ്പിക്കുമെന്നാണ് മുൻ ഈശ്വരപ്പയുടെ ഭീഷണി. അയോധ്യക്ക് പുറമെ മറ്റ് രണ്ട് സ്ഥലങ്ങൾ കൂടി പരിഗണനയിലുണ്ട്. അതിലൊന്ന് മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയാണെന്നും കോടതി വിധി വന്നാൽ ഉടൻ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. പള്ളികൾ നിർമിച്ച സ്ഥലങ്ങളിൽ നിന്ന് മുസ്‌ലിംകൾ സ്വമേധയാ വിട്ടുപോകുന്നതാണ് നല്ലത്. ഇല്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും. എന്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടാവുമെന്ന് പറയാനാവില്ലെന്നും ബി ജെ പി എംഎൽഎ ഭീഷണിപ്പെടുത്തി.

Also Read: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

നേരത്തെയും മുസ്‌ലിം വിഭാഗത്തിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ള ബിജെപി എംഎൽഎയാണ് ഈശ്വരപ്പ. ക്ഷേത്രഭൂമിയിൽ നിർമിച്ചതായി ആരോപിക്കപ്പെടുന്ന എല്ലാ മുസ്‌ലിം പള്ളികളും പൊളിച്ചുമാറ്റുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. കർണാടക തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് മുസ്‌ലിം വോട്ടുകൾ ആവശ്യമില്ലെന്ന ഈശ്വരപ്പയുടെ പരാമർശവും വിവാദമായിരുന്നു. ബിജെപിയുടെ മുസ്ലീം വിരുദ്ധതയുടെ അവസാനത്തെ ഉദാഹരണമാണ് എംഎൽഎ ഈശ്വരപ്പയുടെ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News