മുസ്ലീം വിരുദ്ധ പരമാർശം: ബിജെപി എംഎൽഎ നിതേഷ് റാണെക്കെതിരെ കേസെടുത്തു

RANE

ബിജെപി എംഎൽഎ നിതേഷ് റാണെക്കെതിരെ പൊലീസ് കേസെടുത്തു.  പ്രസംഗത്തിലെ മുസ്ലീം വിരുദ്ധ പരമാർശങ്ങളിലാണ് നടപടി.

ALSO READ:  സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിന് ജാമ്യം

ഓഗസ്റ്റ് 14 ന് നാസിക് ജില്ലയിൽ നടന്ന ഒരു മതപരമായ ചടങ്ങിൽ വെച്ച് ഹിന്ദു നേതാവ് മഹന്ത് രാമഗിരി മഹാരാജ് മുസ്ലീംങ്ങളേയും പ്രവാചകനെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് പൊലീസ് കേസെടുത്തിരിന്നു. ഈ നടപടിക്കെതിരെ മഹന്തിന് പിന്തുണ നൽകി പ്രസംഗിക്കുകയായിരുന്നു ബിജെപി നേതാവ് നിതീഷ്.

ALSO READ: മണിപ്പൂരിൽ കനത്ത സുരക്ഷ; ഇംഫാലില്‍ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

“ഞങ്ങളുടെ രാമഗിരി മഹാരാജിനെ ഉപദ്രവിക്കാൻ നിങ്ങൾ ധൈര്യപ്പെടുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളുടെ മസ്ജിദിൽ പ്രവേശിച്ച് നിങ്ങളെ വേട്ടയാടും”- എന്ന ഗുരുതര പരാമർശമാണ് നിതീഷ് പ്രസംഗത്തിൽ നടത്തിയത്. വിവാദ പരാമർശത്തിൽ നിതീഷിനെതിരെ രണ്ട് എഫ്ഐആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ:  ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

ഇതാദ്യമായല്ല നിതേഷ് റാണെ തൻ്റെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ വിവാദമുണ്ടാക്കുന്നത്.  ഈ വർഷം ഏപ്രിലിൽ, ജനുവരിയിൽ മുംബൈയുടെ വടക്കൻ പ്രാന്തപ്രദേശമായ മിരാ റോഡിൽ നടന്ന വർഗീയ കലാപത്തെത്തുടർന്ന് ന്യൂനപക്ഷ സമുദായത്തെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് റാണെക്കെതിരെ വിദ്വേഷ പ്രസംഗത്തിന് നാല് കേസുകൾ ഫയൽ ചെയ്തുറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News