മഹാരാഷ്ട്രയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ

മഹാരാഷ്ട്രയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ. പുനെ കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയായ സുനില്‍ കാംബ്ലെയാണ് കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചത്. പുനെയിലെ സാസ്സൂന്‍ ജനറല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

READ ALSO:തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; 100 കിലോയോളം കഞ്ചാവ് പിടികൂടി

ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് ബിജെപി എംഎല്‍എ ഇറങ്ങവെ വഴിയരികില്‍ നിന്ന കോണ്‍സ്റ്റബിളിന്റെ മുഖത്ത് ഇയാള്‍ അടിക്കുകയായിരുന്നു. താന്‍ ആരയും ഉപദ്രവിച്ചിട്ടില്ലെന്നും തന്റെ വഴിയില്‍ വന്നപ്പോള്‍ മാറ്റിനിര്‍ത്തിയതാണെന്നും എംഎല്‍എ ന്യായീകരിച്ചു. എന്നാല്‍ മുഖത്ത് അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പരിപാടിയില്‍ ഉപമുഖ്യമന്ത്രി അജിത് പവാറും പങ്കെടുത്തിരുന്നു. കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു.

READ ALSO:തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പാര്‍ലര്‍ ഉടമ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News