‘അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുത്’: ബിജെപി എംഎൽഎയുടെ വിദ്വേഷ പ്രചാരണം വിവാദത്തിൽ

T RAJA SING

ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കുന്നതിനെതിരെ തെലങ്കാനയിലെ ബിജെപി നേതാവ്. ഹൈദരാബാദിലെ ഗോഷാമഹൽ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ടി രാജ സിങ്ങാണ് വിദ്വേഷ പ്രചരണവുമായ രം​ഗത്തെത്തിയത്. ശബരിമലയിൽ പോകുമ്പോൾ എരുമേലി വാവർ പള്ളിയും ശബരിമലയിലെ വാവർ നടയും സന്ദർശിക്കരുതെന്നാണ് ബിജെപി നേതാവിന്റെ പരാമർശം.

ഹിന്ദുക്കൾ കുഴിമാടങ്ങൾക്കുമുന്നിൽ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യാൻ പാടില്ലെന്നാണ് ഹിന്ദുയിസം വ്യക്തമായി പഠിപ്പിക്കുന്നതെന്ന് രാജാസിങ് പറഞ്ഞു. കടുത്ത വർഗീയ പരാമർശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമർശത്തിനെതിരെ നിരവധി ഭക്തർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

ALSO READ;മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമോ; ഗവർണറുടെ തീരുമാനം നിർണായകം

ശബരിമലയിൽ സന്ദർശനം നടത്തുന്ന ഭക്തർ വാവർ പള്ളിയിൽ സന്ദർശനം നടത്തുന്നത് ദശാബ്ധങ്ങളായി തീർഥാടനത്തിന്റെ പാരമ്പര്യമാണ്. നക്സലൈറ്റുകളും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റ് പാർടിയും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാ​ഗമാണ് ഇതെന്നാണ് രാജാ സിങ് ആക്ഷേപിച്ചത്.

‘പല അയ്യപ്പ സ്വാമി പൂജകളിലും ദർഗ സന്ദർശിക്കുന്നവരെയും അതിൽ വിശ്വസിക്കുന്നവരെയും ക്ഷണിക്കുന്നത് ഞാൻ കാണാറുണ്ട്. ചിലപ്പോൾ മുസ്‍ലിംകളെയും അതിലേക്ക് ക്ഷണിക്കുന്നു. നമ്മളെ​ങ്ങോട്ടാണ് പോകുന്നത്? ആ കെണിയിൽ നമ്മൾ വീഴുകയാണോ? -രാജാ സിങ് ചോദിച്ചു.

ALSO READ; നിജ്ജാർ വധത്തെക്കുറിച്ച് മോദിക്കും, ജയശങ്കറിനും അറിയില്ല; മാധ്യമറിപ്പോർട്ടുകൾ തള്ളി കാനഡ സർക്കാർ

വർഷങ്ങളായി തുടർന്നുവരുന്ന ചടങ്ങിനെതിരെ വർ​ഗീയ പരാമർശവുമായി വന്ന ബിജെപി എംഎൽഎയ്ക്കു നേരെ ഇതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വാവർ പള്ളി സന്ദർശിക്കാതെ ശബരിമല തീർഥാടനം പൂർത്തിയാകില്ലെന്നാണ് അയ്യപ്പ ഭക്തരുടെ വിശ്വാസം. ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർ വാവർ പള്ളിയും സന്ദർശിക്കുന്നതാണ് കാലങ്ങളായുള്ള പതിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration