കുക്കികള്‍ക്ക് പ്രത്യേക ഭരണംകൂടം വേണം, നിവേദനം നല്‍കിയവരില്‍ ബിജെപി എംഎൽഎമാരും

മണിപ്പൂരിൽ കുക്കി വിഭാഗത്തിന് പ്രത്യേക ഭരണകൂടമെന്ന ആവശ്യത്തിനൊപ്പം നിൽക്കുന്നതിൽ ബിജെപി എംഎൽഎമാരും. പ്രധാനമന്ത്രിക്ക് നിവേദനം നൽകിയ പത്തിൽ എട്ട് പേർ ബിജെപി എംഎൽഎമാരാണ്. 5 മലയോര ജില്ലകൾക്ക് ചീഫ് സെക്രട്ടറി ഡിജിപി എന്നിവർക്ക് തുല്യമായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്ന ആവശ്യവും കുക്കി സംഘടനകൾ മുന്നോട്ട് വെയ്ക്കുന്നു.

also read :നല്ല കിടിലന്‍ രുചിയില്‍ കുറുകിയ സാമ്പാര്‍ വേണോ? കുറച്ച് ശര്‍ക്കര ഇങ്ങനെ ചേര്‍ത്ത് നോക്കൂ

അതേസമയം മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവം 51 അംഗ സിബിഐ സംഘം അന്വേഷിക്കും. രണ്ട് വനിതാ ഡിഐജിമാരും സിബിഐയുടെ അന്വേഷണ സംഘത്തിലുണ്ട്. മെയ് നാലിനുണ്ടായ രാജ്യത്തെ നടുക്കിയ സംഭവത്തിന്‍റെ അന്വേഷണം ജൂലായ് 29 നാണ് സിബിഐ ഏറ്റെടുത്തത്.

കൂടാതെ ആയുധങ്ങൾ കൊള്ളയടിച്ചതും അക്രമങ്ങളുമായി ബന്ധപ്പെട്ടും ആറ് കേസുകള്‍ സിബിഐ പ്രത്യേക സംഘം അന്വേഷിക്കുകയാണ്. ഇടിനിടെ മണിപ്പൂരിൽ ആയുധങ്ങളും മയക്കുമരുന്നും പിടികൂടി. റെയ്ഡിൽ തോക്കുകൾ വെടിക്കോപ്പുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ പിടികൂടി.ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്.

also read :ഹിമാചലിൽ മണ്ണിടിച്ചിൽ; നാലാം ദിനവും രക്ഷാപ്രവർത്തനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News