തെലങ്കാനയില്‍ സത്യപ്രതിജ്ഞ ചെയ്യാതെ ബിജെപി എംഎല്‍എമാര്‍

തെലങ്കാനയില്‍ സത്യപ്രതിജ്ഞ ചെയ്യാതെ ബിജെപി എംഎല്‍എമാര്‍. എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന ബിജെപിയുടെ വര്‍ഗീയ മുഖം വ്യക്തമാക്കുന്നതാണ് തെലങ്കാനയിലെ സംഭവവികാസങ്ങള്‍.

എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രോടേം സ്പീക്കറാക്കി തീരുമാനിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. മുസ്ലീം സംഘടനാ നേതാവായ അക്ബറുദ്ദീന്‍ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി നേതാവ് ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി. ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയത് മതേതരത്വത്തിന് വെല്ലുവിളിയാണെന്നാണ് ബിജെപിയുടെ നിലപാട്.

Also Read: നിയമ പോരാട്ടത്തിനൊരുങ്ങി മഹുവ മൊയ്ത്ര; കോടതിയെ സമീപിച്ചേക്കും

എന്നാല്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന പ്രോടേം സ്പീക്കറെ അംഗീകരിക്കാത്ത ബിജെപിയുടെ നിലപാട് വര്‍ഗീയതയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നതാണെന്ന ആരോപണം ശക്തമായി. അതിനിടെ തെലങ്കാനയില്‍ മന്ത്രിമാര്‍ക്കുളള വകുപ്പുകള്‍ തീരുമാനിച്ചു. ആഭ്യന്തരവും നിയമവകുപ്പും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയന്ത്രിക്കും. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്കയ്ക്ക് ധനകാര്യ വകുപ്പും മുന്‍ പിസിസി അധ്യക്ഷന്‍ എം ഉത്തംകുമാര്‍ റെഡ്ഡിക്ക് ഭക്ഷ്യ, ജലസേചന വകുപ്പും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News