ബിരേന്‍ സിംഗിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമോ? മണിപ്പൂരില്‍ ബിജെപിയിലെ ഒരു വിഭാഗം ഇടയുന്നു!

മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കൊല്ലപ്പെടുന്നെന്ന കരള്‍പിളര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, ബിജെപി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ബീരേന്‍ സിംഗിനെതിരെ ബിജെപിയില്‍ തന്നെ ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. ബിജെപിയിലെ ഒരു വിഭാഗം എംഎല്‍എമാരും എന്‍ഡിഎയുടെ ഭാഗമായ മറ്റ് സഖ്യകക്ഷികളും ബീരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. അയല്‍സംസ്ഥാനമായ മിസോറമിന്റെ മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവയ്ക്കാനുള്ള സന്നദ്ധത ബീരേന്‍ സിംഗ് കാണിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ALSO READ: http://ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 56 പേരെന്ന് ഭരണകൂടം; നൂറിലധികമെന്ന് ആശുപത്രി അധികൃതര്‍

ബീരേന്‍ സിംഗിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബിജെപിയും. കഴിഞ്ഞ ഒന്നരവര്‍ഷമായി മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനെ തടയാന്‍ ഒന്നു ചെയ്യാന്‍ കഴിയാത്ത ബീരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ ഇംഫാല്‍ താഴ്‌വരയില്‍ വലിയ ആഘാതമുണ്ടാകുമെന്ന ഭയത്തിലാണ് ബിജെപി നേതൃത്വം.

ബിജെപിക്കും മണിപ്പൂരിനും മുഖ്യമന്ത്രി ബീരേന്‍ സിംഗ് ഭാരമാണെന്നാണ് മിസോറാം മുഖ്യമന്ത്രി ലാല്‍ഡുഹോമ അഭിപ്രായപ്പെട്ടത്. മിസോ നാഷണല്‍ ഫ്രണ്ടും ബീരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിസോ നാഷണല്‍ ഫ്രണ്ട് ദേശവിരുദ്ധരാണെന്ന വിമര്‍ശനമാണ് മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ALSO READ: https://www.kairalinewsonline.com/the-supreme-court-once-again-criticized-delhi-air-pollution-issue-al1

ബീരേന്‍ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 19 ബിജെപി എംഎല്‍എമാരാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത്. മിസോറാം മുഖ്യമന്ത്രി പുറമേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും പ്രതികരിച്ചിരിക്കുകയാണ്. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ അസമിനെയും ബാധിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here