മണിപ്പൂരിൽ കുക്കി യുവാവിന്റെ തലയറുത്ത് ബിജെപി എംഎല്‍എയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍

മണിപ്പുരില്‍ രണ്ട് കുക്കി സ്ത്രീകളെ പരസ്യമായി ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തിയ അതിക്രൂര സംഭവത്തിന് പിന്നാലെ, കൂക്കി യുവാവിന്റെ തലയറുത്ത കേസില്‍ ബിജെപി എംഎല്‍എയുടെ സുരക്ഷ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയരുന്നു. ഡേവിഡ് തെയ്ക്ക് എന്ന കുക്കി യുവാവിന്റെ  തലയാണ് അറുത്ത് മാറ്റുകയുണ്ടായത്. കുംമ്പിയിലെ ബിജെപി എംഎല്‍എ ശാന്തികുമാറിന്റെ സുരക്ഷ ഉദ്യോഗസ്ഥന്‍ മായരേംബാം റോമേഷ്  മാംഗാങ്ങിനെതാരെയാണ് ആരോപണം ഉയര്‍ന്നത്.

മാംഗാംഗ് തെയ്ക്കിന്റെ തലയറുത്ത് കയ്യില്‍ കൊണ്ടുപോകുന്നതിന്റെ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഒരു കയ്യില്‍ മാംഗാംഗിന്റെ തലയും മറുകയ്യില്‍ വടിവാളുമായി നടക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

also read; ഒന്നര കോടി തട്ടി; മൂന്ന് ബിസിനസ് പങ്കാളികള്‍ക്കെതിരെ കേസ് കൊടുത്ത് വിവേക് ഒബ്‌റോയി

ബിഷ്ണപൂര്‍ ജില്ലയിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ മുളകൊണ്ട് ഉണ്ടാക്കിയ മതിലിന് മുകളിലായിരുന്നു തെയ്ക്കിന്റെ തല അറുത്ത് മാംഗാംഗ് കൊണ്ടുചെന്നുവച്ചത്.ജൂലായ് രണ്ടിനാണ് ആദ്യമായി ഇൗ ചിത്രം പ്രചരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. മണിപ്പൂരിലെ ബിഷ്ണപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് ഇയാളെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

സായുധരായവരാണ് അതിക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയത് . ബിഷ്ണപൂര്‍ ,ചുരഛന്ദ്പൂര്‍ ജില്ലകളിലെ നിരവധി വീടുകള്‍ കത്തിക്കുകയും ആളുകളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്‌.

also read; കാസർകോഡ് ആക്രിക്കടയിൽ ഒന്നര ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതി പിടിയിൽ

മുഖ്യമന്ത്രി എന്‍ ഭൈരണ്‍ സിംഗ് രാജിവെക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുകയുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News