“ബിജെപി എം എം എൽ എമാർ പലരും അസംതൃപ്തർ, ഭയം കാരണം തുറന്നുപറയുന്നില്ല”; ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ

മഹാരാഷ്ട്ര ബിജെപിയിൽ അസ്വസ്ഥ സൃഷ്ടിച്ച് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെയുടെ തുറന്നുപറച്ചിൽ. മഹാരഹസ്ട്രയിൽ ബിജെപി നേതാക്കൾ പലരും അസംതൃപ്തരാണെന്നും പലരും ഭയം കാരണമാണ് തുറന്നുപറയാത്തതെന്നും പങ്കജ മുണ്ടെ വെളിപ്പെടുത്തി.

ALSO READ: ‘ആർ.എസ്.എസ് നേതാവ് കൊന്തയിൽ തട്ടി, എന്തിനാ ഇതൊക്കെ എന്ന് ചോദിച്ചു’; ആർ.എസ്.എസ് വിടാനുള്ള കാരണം പറഞ്ഞ് അഖിൽ മാരാർ

105 എം.എൽ.എമാർ മഹാരാഷ്ട്രയിൽ ബി.ജെ.പിക്കുണ്ട്. എന്നാൽ ഇതിൽ പലരും ഇപ്പോൾ അസ്വസ്ഥരാണ്. ഇതിനെപ്പറ്റി തുറന്നുപറയാൻ പോലും അവർക്ക് ഭയമാണ്. താൻ ആരെയും കടന്നാക്രമിക്കുന്നില്ലെന്നും പാർട്ടി തീരുമാനങ്ങൾ പിന്തുണച്ചിട്ടേയുള്ളുവെന്നും പറഞ്ഞ പങ്കജ തന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് മാറ്റം വന്നാൽ രാഷ്ട്രീയം മതിയാക്കുമെന്നും വ്യക്തമാക്കി.

ALSO READ: കാവിയില്‍ രക്തം പുരണ്ടാല്‍ കു‍ഴപ്പമില്ല: വന്ദേഭാരതിന്‍റെ വെള്ള നിറം ഒ‍ഴിവാക്കുന്നു

പാർട്ടിയിൽ നിന്ന് രണ്ട് മാസത്തെ അവധിയെടുക്കാനിരിക്കുകയാണ് പങ്കജ മുണ്ടെ. ഇതിനിടെ പങ്കജ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായി. എന്നാൽ ഇത് തെറ്റാണെന്ന് സ്ഥിരീകരിച്ച മുണ്ടെ ഈ വാർത്ത നൽകിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News