നിതീഷ് കുമാറിന്റെ പരാമര്‍ശം; ക്യാമറയ്ക്ക് മുന്നില്‍ കരച്ചിലുമായി ബിജെപി എംഎല്‍സി

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി എംഎല്‍എ ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞു. ബീഹാര്‍ നിയസഭാ കൗണ്‍സില്‍ അംഗം നിവേദിത സിംഗാണ് കരഞ്ഞത്. മുഖ്യമന്ത്രിയെ വിമര്‍ശിച്ച നിവേദിത സിംഗ്, രാജ്യത്തെ എല്ലാ സ്ത്രീകളെയും അദ്ദേഹം അപമാനിച്ചെന്നും  അഭിപ്രായപ്പെട്ടു.

ALSO READ: ഒരൊറ്റ രാത്രി താമസിക്കാന്‍ 83 ലക്ഷം രൂപ, ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടല്‍ സ്യൂട്ട് വിശേഷങ്ങള്‍

എല്ലാവരും തത്സമയം തന്നെ അദ്ദേഹത്തിന്റെ പരാമര്‍ശം കേട്ടതാണ്. ഇത്തരം വീഡിയോകള്‍ ജനങ്ങള്‍ കാണാനോ കേള്‍ക്കാനോ പാടില്ല. നിയമസഭയിലെ ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും നിവേദിത സിംഗ് അഭിപ്രായപ്പെട്ടു.

ALSO READ: ബില്ലുകൾ വൈകിപ്പിക്കുന്നതിൽ ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാനം

നിതീഷ് കുമാറിന്റെ പാര്‍ട്ടിയിലെ വനിതാ നേതാക്കളും നിയമസഭയിലുണ്ടായിരുന്നു. ഈ പരാമര്‍ശം കേട്ടതോടെ സ്വയം നിയന്ത്രണം വിട്ടതോടെ അവിടെ നിന്നറങ്ങി. മറ്റ് എട്ടോളം സ്ത്രീകള്‍ അവിടെ ഉണ്ടായിരുന്നിട്ടും അവര്‍ അവരുടെ നേതാവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സന്നദ്ധരായിരുന്നു. പക്ഷേ ഇത്തരം പരാമര്‍ശങ്ങള്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ ഇറങ്ങിപ്പോയിയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: ബിഹാറിൽ ‘മൂന്ന് കിലോമീറ്റർ റോഡ് മോഷണം പോയി’; പ്രതികൾ ഒരു ​ഗ്രാമം മുഴുവൻ, വീഡിയോ

സെക്‌സ് എഡ്യുക്കേഷന്‍ ക്ലാസുകള്‍ നടത്തേണ്ട ഇടമല്ല നിയമസഭയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ഒരു പരാമര്‍ശം നടത്തേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം തന്റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് താന്‍ പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കുന്നതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News