ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ മുഹമ്മദ് ഷമി? തട്ടകം ബംഗാളെന്ന് റിപ്പോര്‍ട്ട്

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ബംഗാളില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രഞ്ജി ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും
ബംഗാളിന് വേണ്ടിയാണ് ഷമി കളിക്കാറുള്ളത്.

ALSO READ:  ഒരുപാട് സന്തോഷം; മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ മാഡ്രിഡിലെ ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക്

ബിജെപി നേതൃത്വം ഇതുമായി ബന്ധപ്പെട്ട് താരത്തെ സമീപിച്ചെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താരം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് ഷമി.

ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം ഷമി ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. ബിജെപി വൃത്തങ്ങളും ഷമിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. താരവുമായുള്ള ചര്‍ച്ചയില്‍ നല്ലൊരു മറുപടി ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ പ്രബലമായ ബംഗാളിലെ മണ്ഡലങ്ങളില്‍ ഷമിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ വിജയം നേടാന്‍ സഹായിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

ALSO READ: ഛത്തിസ്ഗഡില്‍ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍, ഒരു വര്‍ഷത്തിനിടെ 9 കൊലപാതകങ്ങള്‍

പ്രധാനമായും ബാസിര്‍ഹത്ത് മണ്ഡലത്തില്‍ ഷമിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News