എന്‍.സി.പിയുടെ പിളര്‍പ്പ്; പിന്നില്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കമോ?

എന്‍.സി.പിയുടെ പിളര്‍പ്പില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യം ഉയരുന്നു.പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തിന് മുന്‍പില്‍ നിന്ന് തേര് തെളിയിച്ച ശരത് പവാറിന്റെ വിശ്വാസിയതയെ ചോദ്യം ചെയ്യുന്നതാണ് അജിത്ത് പവാറിന്റെ എല്‍.ഡി.എയിലേക്കുള്ള കൂറ് മാറ്റം. എന്‍സിപിയുടെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 13 നും 14 നും ബാംഗ്ലൂരില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗം നിര്‍ണായകമാകും.

Also Read: അജിത് പവാര്‍ വഞ്ചിച്ചു, കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം: എ.കെ ശശീന്ദ്രന്‍

അടുത്ത പ്രതിപക്ഷ പാര്‍ട്ടിയോഗം ജൂലൈ 13,14 തീയതികളില്‍ ബാംഗ്ലൂരില്‍ നടക്കും.പാറ്റ്‌നയിലെ പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അസ്വസ്ഥനായി.പ്രതിപക്ഷ ഐക്യ രൂപീകരണത്തിന്റെ ഭാഗമായുള്ള ശരത് പവാറിന്റെ അവസാന പ്രതികരണം ഇങ്ങനെയാണ്.എന്നാല്‍ എന്‍ സി പി യുടെ സമകാലിക ആദര്‍ശങ്ങളെ മറികടന്ന് അജിത്ത് പവാര്‍ എന്‍ ഡി എ ക്യാമ്പില്‍ എത്തിയപ്പോള്‍ തീര്‍ത്തും അസ്വസ്ഥനായത് ശരത് പവാറാണ്.2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് കൈകോര്‍ത്തുള്ള ഐക്യത്തിന് മുന്നില്‍ നിന്ന് തേര് തെളിയിച്ച നേതാക്കളില്‍ ഒരാള്‍ ശരത് പവാറാണ്. മഹാരാഷ്ട്രയില്‍ എന്‍.സി.പി പിളര്‍ന്നപ്പോള്‍ ഒപ്പം പിളര്‍ന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളിലുള്ള ശരത് പവാറിന്റെ വിശ്വാസീയതയാണ്.

എന്‍സിപിയുടെ ആഭ്യന്തര കലഹവും അജിത് പവാറിന്റെ ചുവടുമാറ്റവും ബാംഗ്ലൂരില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയാകും.എന്‍സിപിയില്‍ ഭിന്നത ഉടലെടുത്തത് കൊണ്ട് തന്നെ മുന്നില്‍ നിന്ന് നയിക്കാന്‍ എന്‍ സി പി നേതാവ് ശരത് പവാര്‍ പ്രാപ്തനാണോ എന്ന ചോദ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും ദേശീയതലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ശരത് പവാര്‍ എന്ന നേതാവിനെ മാറ്റിനിര്‍ത്തുവാനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയില്ല. ആംആദ്മിയുടെ ഇരട്ടത്താപ്പും എന്‍സിപിയുടെ പിളര്‍പ്പും സാരമായി ബാധിച്ച പ്രതിപക്ഷ ഐക്യത്തെ ഇനി മുന്നില്‍ നിന്ന് നയിക്കാന്‍ കോണ്‍ഗ്രസിലേക്കായിരിക്കും ചര്‍ച്ചകള്‍ ചലിക്കുക.പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുവാനുള്ള ബിജെപി നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമായി എന്‍സിപിയുടെ പിളര്‍പ്പിനെയും വിലയിരുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News