രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപിയുടെ നീക്കം: ഭരണസംവിധാനം തകര്‍ന്നെന്ന് വരുത്തിത്തീർക്കാൻ ശ്രമം

രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപിയുടെ നീക്കം. ഭരണസംവിധാനം തകര്‍ന്നെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മുഖ്യമന്ത്രി കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച ദില്ലി വിദ്യാഭ്യാസ വകുപ്പ് മന്ത്രി അതിഷി, ആരോഗ്യ വകുപ്പ് മന്ത്രി സൗരവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വലിയ പ്രതിഷേധങ്ങളാണ് നിലവിൽ തലസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ALSO READ: ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയ്ക്ക് ജാമ്യമില്ല

കെജ്‌രിവാളിന് പകരം ആരെന്ന ചര്‍ച്ച ആം ആദ്മി പാര്‍ട്ടിയില്‍ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെജ്‌രിവാളിന്റെ ഭാര്യ സുനിതയുമായി എ.എ.പി നേതൃത്വം ചര്‍ച്ച നടത്തിയെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ, അരവിന്ദ് കെജ്‌രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് കഴിഞ്ഞ ദിവസം എ.എ.പി അറിയിച്ചത്. ജയിലില്‍ ഇരുന്ന് കൊണ്ട് മുഖ്യമന്ത്രിയുടെ കടമകള്‍ അദ്ദേഹം നിര്‍വഹിക്കമെന്നാണ് എഎപി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News