നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കവുമായി ബിജെപി

ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു ദേശീയ പ്രസിഡന്റുമായ നിതീഷ് കുമാറിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാനുള്ള നീക്കം തീവ്രമാക്കി ബിജെപി. തിരക്കിട്ട ചര്‍ച്ചകള്‍ക്കാണ് ദില്ലി വേദിയാകുന്നത്. എന്ത് വില കൊടുത്തും നിതീഷിനെ പാളയത്തിലെത്തക്കാനുളള ശ്രമത്തിലാണ് ബിജെപിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ തിരിച്ചടിയാകുമോയെന്ന ഭയമാണ് നിതീഷ് കുമാറിനെ ഇന്ത്യ മുന്നണിയില്‍ നിന്നും അടര്‍ത്താനുളള ബിജെപിയുടെ നീക്കം. സോഷ്യലിസ്റ്റ് നേതാവ് കര്‍പ്പൂരി ഠാക്കൂറിന് ബിജെപി ഭാരത രത്ന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. മാത്രമല്ല, ആര്‍ജെഡിയുടെ കുടുംബവാഴ്ചയെ വിമര്‍ശിച്ചതും എന്‍ഡിഎയിലേക്കെന്ന സൂചന ശക്തമായി. നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചേര്‍ന്ന ബീഹാര്‍ കാബിനറ്റ് വെറും 15 മിനിട്ട് മാത്രമാണ് നീണ്ട് നിന്നത്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും ലാലുപ്രസാദ് യാദവിന്റെയും നേതൃത്വത്തില്‍ ആര്‍ജെഡി അംഗങ്ങളും നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. സാധാരണ യോഗം മാത്രമാണ് ചേര്‍ന്നതെന്നും സര്‍ക്കാരില്‍ പ്രശ്‌നമില്ലെന്നും യോഗശേഷം ആര്‍ജെഡി നേതാക്കള്‍ പ്രതികരിച്ചു.

ALSO READ:പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ

ബീഹാറിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് സാമ്രാട്ട് ചൗധരി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ദില്ലിയിലെത്തിയിട്ടുണ്ട്. ബംഗാളില്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രണ്ട് ദിവസത്തെ വിശ്രമം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയും ദില്ലിയിലെത്തി. 29ന് ബീഹാറില്‍ എത്തുന്ന ന്യായ് യാത്രയില്‍ പങ്കെടുക്കില്ലെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു. മുന്നണിയെ ഗൗരവമായി കാണുന്നില്ലെന്ന നിതീഷിന്റെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ഗാന്ധിയുടെ മടക്കത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഫെബ്രുവരി നാലിന് പട്‌നയില്‍ മോദിയുടെ റാലിയില്‍ നിതീഷ് എത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ചിത്രം തെളിയുമെന്നാണ് സൂചന.

ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ്;പരമാവധി സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും: കെ സുധാകരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News