ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കവുമായി ബിജെപി

രാജ്യസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കവുമായി ബിജെപി. ബജറ്റ് സമ്മേളനത്തിന് ശേഷം അവിശ്വാസം കൊണ്ടുവരാനാണ് നീക്കം. ഹിമാചല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ബജറ്റിന് ശേഷം അവിശ്വാസം കൊണ്ടുവരുമെന്നും ബിജെപി നേതാവ് ജയറാം ഠാക്കൂര്‍ പറഞ്ഞു.

Also read:തലസ്ഥാനം പിടിക്കാൻ തയ്യാറെടുത്ത് പന്ന്യൻ രവീന്ദ്രൻ; ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

രാജ്യസഭ വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും ബിജെപി സുരക്ഷിതമായി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ലെന്നും സിആര്‍പിഎഫിനെയും ഹരിയാന പൊലീസിനെയും ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു ആരോപിച്ചു. ഇതോടെ ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

Also read:ലോക്സഭ തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഇന്നറിയാം

ഉത്തര്‍പ്രദേശിലാകട്ടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കാകാത്ത സമാജ് വാദി പാർട്ടിക്കും വലിയ തിരിച്ചടിയാണ് ഉണ്ടായത്. എസ്പിയുടെ ചീഫ് വിപ്പടക്കം ഏഴ് എംഎല്‍എമാരാണ് ബിജെപിയെ പിന്തുണച്ചത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News