ഏതു മണ്ഡലത്തിൽ മത്സരിച്ചാൽ ജയിക്കുമെന്ന് പോലും അറിയാത്ത നേതാവാണ് രാഹുൽ ഗാന്ധി: വിമർശനവുമായി ബിജെപി എംപി പ്രദീപ് വർമ

രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡിൽ നിന്നുള്ള ബിജെപി എംപി പ്രദീപ് വർമ. ഏതു മണ്ഡലത്തിൽ മത്സരിച്ചാൽ ജയിക്കുമെന്ന് പോലും അറിയാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നുo അമേഠിയിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് രാഹുൽ ഗാന്ധിയുടെ ആത്മവിശ്വാസ ക്കുറവാണെന്നും പ്രദീപ് വർമ. അമേഠിയിൽ നിന്നും പരാജയപെട്ട രാഹുൽ ഗാന്ധിക് ഇത്തവണ വയനാട് മണ്ഡലം സുരക്ഷിതമല്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു.

Also Read: കോൺഗ്രസ് പ്രകടനപത്രികയിലെ പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങൾ; യുഡിഎഫ് സ്ഥാനാർഥിയും എംപിയും നിലപാട് വ്യക്തമാക്കണം: എൽഡിഎഫ്

സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിൽ കോൺഗ്രസിന് ഇതുവരെ അമേട്ടി, റായിബറെലി മണ്ഡലങ്ങളിൽ സ്ഥാനാർദികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാഹുൽ അമേട്ടിയിൽ മത്സരിക്കും എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യം ബിജെപി പ്രചാരണ ആയുധമാക്കുന്നുമുണ്ട്. ജാർഖണ്ഡിൽ നിന്നുള്ള ബിജെപി രാജ്യസ്ഭ അംഗം പ്രദീപ് വർമയും രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തുന്നത് വലിയ വിമർശനം തന്നെ. കഴിഞ്ഞ തവണ അമേട്ടിയിൽ പരാജയപ്പെട്ടു വയനാട്ടിൽ സുരക്ഷിത മണ്ഡലം കണ്ടെത്തേണ്ടി വന്ന ആളാണ് രാഹുൽ ഗാന്ധി. എന്നാൽ ഇത്തവണ ഇടതു പക്ഷം ശക്തമായ സ്ഥാനാർദ്ധിയെ നിർത്തിയതിനാൽ വായാനാടും രാഹുൽ ഗാന്ധിക്ക് സുരക്ഷിതം മണ്ഡലമെന്നു പറയാൻ കഴിയിലെന്നും പ്രദിപ് വർമ എംപി കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: ബിജെപിയുടെ തീവ്ര വർഗീയ രാഷ്ട്രീയവും കോൺഗ്രസിന്റെ ഇരട്ടത്താപ്പും വിളിച്ചുപറഞ്ഞ് ആറ്റിങ്ങലിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം

എവിടെ മത്സരിക്കണമെന്ന് പോലും തീരുമാനിക്കാൻ കഴിയാത്ത ആളാണെന്നും ആത്മവിശ്വാസകുറവാണ് വയനാട് മണ്ഡലം മാത്രമല്ലാതെ മറ്റൊരു മണ്ഡലം പ്രഖ്യാപിക്കാൻ കഴിയാത്തതെന്നും പ്രദിപ് വർമ വിമർശിച്ചു. രാഹുൽ ഗാന്ധി മാത്രമല്ല കോൺഗ്രസും ഇതേ ആശയക്കുഴപ്പത്തിൽ ആണ്. ഇങ്ങനെ ആത്മവിശ്വാസമില്ലാത്ത ആളാണോ പ്രധാനമന്ത്രി ആകാൻ നടക്കുന്നതെന്ന് പ്രദിപ് വർമ എംപി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News