ലോക്‌സഭയില്‍ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി എംപിമാര്‍; സംഭവം ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ

ലോക്‌സഭയില്‍ എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എം പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് ശ്രീറാം’ മുഴക്കി ബിജെപി എംപിമാര്‍. ‘ജയ് ശ്രീം’ വിളികള്‍ക്ക് ശ്രദ്ധ നല്‍കാതെ ഒവൈസി സത്യപ്രതിജ്ഞ ചെയ്തു. ഉറുദുവില്‍ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ‘ജയ് ഭീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍’ എന്ന് പറഞ്ഞാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ഇത് അഞ്ചാം തവണയാണ് ഒവൈസി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

ALSO READ:തിയേറ്ററുകളെ ചിരിയിലാഴ്ത്തിയ കുടുംബ ചിത്രം ‘ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മാധവി ലതയെ 3.3 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒവൈസി ഹൈദരാബാദ് മണ്ഡലത്തില്‍ നിന്നും ജയിച്ചുകയറിയത്.

ALSO READ:യുകെ തെരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ‘പ്രകടനപത്രിക’യുമായി ബ്രിട്ടീഷ് ഹിന്ദുക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News