ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബിജെപി എംപിമാര്‍; അതൃപ്തിയുമായി നേതൃത്വം

bjp

ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന ബിജെപി എംപി മാര്‍ക്ക് നോട്ടീസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. എംപിമാര്‍ ഹാജരാകണമെന്ന വിപ്പ് ലംഘിച്ചെന്ന് ബിജെപി നിതിന്‍ ഗഡ്കരിയടക്കം ഇരുപതോളം ഭരണകക്ഷി എംപിമാര്‍ ഇന്നലെ സഭയില്‍ എത്തിയില്ല.

ബില്‍ അവതരിപ്പിക്കുമ്പോള്‍ ലോക്‌സഭയില്‍ ഹാജരാകാതിരുന്ന എംപിമാര്‍ക്ക് ബിജെപി നോട്ടീസയക്കും. ഇരുപതിലധികം എംപിമാരാണ് ബില്‍ അവതരിപ്പിക്കുമ്പോള്‍ മാറി നിന്നത്. ഇതോടെയാണ് ബിജെപി നേതൃത്വം നോട്ടീസയക്കാന്‍ തീരുമാനിച്ചത്. ബിജെപി മുന്നോട്ട് വച്ച പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണം എംപിമാര്‍ വിശദീകരിക്കേണ്ടി വരും.

ALSO READ: ലോക കേരള നിക്ഷേപക സംഗമം ഫെബ്രുവരിയില്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റില്‍

ബില്‍ അവതരിപ്പിക്കുമ്പോള്‍ സഭയില്‍ ഉണ്ടായിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം തന്നെ ബിജെപി പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇവരുടെ അസാന്നിധ്യം ബില്‍ അവതരണത്തിന് പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിലും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടത്ര പിന്തുണയില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലുകള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാന്‍ തീരുമാനമായി. ബില്‍ അവതരണത്തില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിനെ 269 പേര്‍ അനുകൂലിച്ചപ്പോള്‍ 198 പേര്‍ പ്രതികൂലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News