ബിജെപിക്കെതിരെ അതിശക്തമായ നിലാപാടാണ് എക്കാലത്തും സിപിഐഎം സ്വീകരിച്ചിട്ടുള്ളതെന്നും ഇടതുമുന്നണിക്ക് രാജ്യത്തെങ്ങും ഒറ്റ നിലപാടെണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന് കൃത്യമായ നിലപാട് ഉണ്ട്. ബിജെപിക്കെതിരായ നിലപാട് സ്വീകരിക്കുക എന്നതാണ് നയമെന്നും സിപിഐഎമ്മിന്‍റെ വലിയ ശത്രു ബിജെപി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ഒപ്പം പോയ കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടിന് ഒപ്പമില്ലാ എന്നാണ് കേരള ജെഡിഎസ് പ്രഖ്യാപിച്ചത്. ബിജെപിക്ക് ഒപ്പം ഞങ്ങൾ ഇല്ല എന്ന് ഉറപ്പിച്ച് പറയുകയാണ്. ഈ നിലപാട് എടുത്തവരെ ഒപ്പം കൂട്ടുന്നതിൽ എന്താണ് തെറ്റ്. ആ നിലപാടിനെ സ്വീകരിക്കുകയല്ലേ വേണ്ടത്. മന്ത്രിമാരെ പുറത്താക്കാത്തത്തിൽ ധാർമികത പ്രശ്നം ഒന്നുമില്ല. മന്ത്രിയെ മാറ്റേണ്ട ഒരു സാഹചര്യവും നിലവിലെന്നും കേരളത്തിൽ അവർ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് ശ്രദ്ധേയമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജെഡിഎസിന്‍റെ ജനറല്‍ സെക്രട്ടറി ആരാണെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബിജെപിയും കോൺഗ്രസും ഒന്നിച്ച് ചേരാൻ വേണ്ടി എൽഡിഎഫിനെ തോൽപ്പിക്കാൻ നടക്കുകയാണ്. ഇന്ത്യാ മുന്നണിയെ ഇത് ബാധിക്കുമെന്ന് കോൺഗ്രസ് മനസിലാക്കുന്നില്ല. ബിജെപിയെ താഴെ ഇറക്കണമെന്ന് കോൺഗ്രസിന് ആത്മാർത്ഥമായ ആഗ്രഹമില്ലെന്നും അതുണ്ടെങ്കിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ALSO READ: “ഇസ്രയേൽ പിന്തുണയ്ക്ക് പിന്നിൽ മോദിയുടെ ഇസ്ലാമോഫോബിയ”: സീതാറാം യെച്ചൂരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here