ദേശീയഗാനത്തെ അപമാനിച്ചു; ബിജെപി എംഎല്‍എമാര്‍ക്കെതിരെ നടപടി

പശ്ചിമബംഗാള്‍ നിയമസഭയില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ ദേശീയഗാനത്തെ അപമാനിച്ചതിന് അഞ്ചു ബിജെപി എംഎല്‍എമാര്‍ക്ക് എതിരെ കൊല്‍ക്കത്ത പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിലാദ്രി ശേഖര്‍ ദന, ദീപക് ബര്‍മന്‍, മനോജ് ടിഗ്ഗ, ശങ്കര്‍ ഘോഷ്, സുദീപ് കുമാര്‍ മുഖര്‍ജി എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമാന സംഭവത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ 12 എംഎല്‍എമാര്‍ക്ക് എതിരെ മുമ്പ് കേസെടുത്തിരുന്നു.

ALSO READ:  കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ യൂട്യൂബില്‍ 5 ലക്ഷം പേര്‍ പിന്തുടരുന്ന യൂട്യൂബര്‍; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

നവംബര്‍ 29ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എമാര്‍ പ്രത്യാക്രമണം നടത്തുകയും ‘ചോര്‍ ചോര്‍’ (കള്ളന്‍മാര്‍) എന്ന് വിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കള്‍ രം?ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ ഗാനത്തെ അപമാനിച്ചതിന് നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് (എംജിഎന്‍ആര്‍ഇജിഎ) തൊഴിലാളികളുടെ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതിനെതിരെയായിരുന്നു പ്രതിഷേധം.

ALSO READ:  തൃശൂർ കേരളവർമ്മ കോളേജിൽ ഇന്ന് റീകൗണ്ടിങ്

ദേശീയ ഗാനത്തോടെ തൃണമൂല്‍ കോണ്‍?ഗ്രസ് നേതാക്കളുടെ പ്രതിഷേധം അവസാനിച്ചെങ്കിലും ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടരുകയായിരുന്നു. ബിജെപി നിയമസഭാംഗങ്ങള്‍ സഭയില്‍ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബന്ദ്യോപാധ്യായയ്ക്ക് രേഖാമൂലം തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News