മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാവാതെ ബി ജെ പി ദേശീയ നേതൃത്വം. നിരീക്ഷകര്‍ ഉടന്‍ തന്നെ സംസ്ഥാനങ്ങളിലെത്തി ചര്‍ച്ചകള്‍ നടത്തും. ജയിച്ച എംഎല്‍എമാര്‍ക്ക് ഇടയില്‍ അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ കഴിയാത്തതും ബി ജെ പിക്ക് തിരിച്ചടിയാകുന്നു.
കേവല ഭൂരിപക്ഷം ഉണ്ടായിട്ടും മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ പി നദ്ദയും പലവട്ടം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാന അധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമായില്ല. ഛത്തീസ്ഗഡില്‍ നാളെയും മധ്യപ്രദേശില്‍ മറ്റത്താളും ആണ് നിരീക്ഷകരെത്തുക. സംസ്ഥാനത്ത് എത്തുന്ന നിരീക്ഷകര്‍ എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തും. അതേസമയം രാജസ്ഥാനില്‍ നിരീക്ഷകര്‍ എന്നാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടില്ല.
Also Read: നിയമ പോരാട്ടത്തിനൊരുങ്ങി മഹുവ മൊയ്ത്ര; കോടതിയെ സമീപിച്ചേക്കും
ഛത്തീസ്ഗഡില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട, രാജസ്ഥാനില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മധ്യപ്രദേശില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവരാണ് നിരീക്ഷക സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വസുന്തര രാജയുടെയും ശിവരാജ് സിംഗ് ചൗഹാന്റെയും സമ്മര്‍ദ്ദ നീക്കത്തില്‍ ബിജെപി ആശങ്കയിലാണ്. 115 എം എല്‍ എ മാരില്‍ 60 എംഎല്‍ എ മാരുടെ പിന്തുണ തനിക്കാണെന്നാണ് വസുന്തര രാജയുടെ അവകാശവാദം. രാജസ്ഥാനില്‍ വസുന്ധര ഒഴിവായാല്‍ ഛത്തീസ്ഗഡില്‍ രേണുക സിങ്ങിന് നറുക്ക് വീണേക്കും.
മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്, സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാഹോ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനെ വീണ്ടും തെരഞ്ഞെടുക്കണം എന്ന ആവശ്യം ശക്തമാണങ്കിലുംജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ അടക്കമുള്ളവര്‍ ചൗഹാനു വെല്ലുവിളിയാണ്. ഭിന്നത ഇല്ലെന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ അവകാശപ്പെടുമ്പോഴും പണാധിപത്യവും അധികാര തര്‍ക്കവും ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here