‘കൈയിൽ വിലങ് വെക്കാനായി, ഒരുങ്ങിയിരുന്നോ…’; രാഷ്ട്രീയനീക്കം സംശയിപ്പിച്ച് കെജ്‌രിവാളിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ്

ദില്ലി മദ്യനയ അഴിമതിക്കേസിൽ ഇ ഡി റെയ്ഡുകളും അറസ്റ്റുകളും തുടരുന്നതിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെർ പരസ്യ ഭീഷണിയുമായി ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ. കെജ്‌രിവാളിനെ പാപിയെന്നും അഴിമതിയുടെ തലവനെന്നും വിശേഷിപ്പിച്ചതിന്റെ കൂടെയായിരുന്നു അറസ്റ്റ് വരിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയത്.

ALSO READ: ‘വിവാദഫൈനൽ’ ഓർമകളുടെ കനലടങ്ങാതെ കിവീസ് ഇറങ്ങുന്നു; ഇത്തവണ പകരം വീട്ടുമോ?

ദില്ലി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി എംപി സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഭാട്ടിയയുടെ ഭീഷണി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എതിര്‍പക്ഷത്തെ ഇ ഡിയെ ഉപയോഗിച്ച് പിടിച്ചുകെട്ടാനുള്ള കേന്ദ്രനീക്കം ചടുലമാകുന്നതിനിടെയായിരുന്നു സഞ്ജയ് സിങ്ങിന്റെ വീട്ടിലെ പരിശോധന. ഇതിന് ശേഷം വന്ന ഭാട്ടിയയുടെ ട്വീറ്റ് ഇ ഡി അറസ്റ്റുകൾ ബിജെപി സ്പോൺസർ ചെയ്ത രാഷ്ട്രീയനീക്കമായിരുന്നു എന്ന ആരോപണത്തെ ബലപ്പെടുത്തുകയാണ്.

ALSO READ: ഏഷ്യൻ ഗെയിംസ്; നീരജ് ചോപ്രയ്ക്ക് സ്വർണ്ണം, വെള്ളിമെഡൽ ‘ഓടി’യെടുത്ത് ഹർമിലാൻ ബെയിൻസും അവിനാശ് സാവ്‌ലെയും

മുൻപ് ആപ്പ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെയും ഇ ഡി അറസ്റ്റ് ചെയ്ത ജയിലിലടച്ചിരുന്നു. ഏപ്രിലില്‍ ഇതേ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നാലെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായായിരുന്നു സഞ്ജയ് സിങ്ങിന്റെ വീട്ടിലെ റെയ്ഡും അറസ്റ്റും. അതേസമയം സഞ്ജയ് സിങ്ങിനെ വസതിയിലെ പരിശോധന രാഷ്ട്രീയ പ്രേരിതമെന്ന് എഎപി ആരോപിച്ചു. മോദി – അദാനി ബന്ധത്തില്‍ സഞ്ജയ് സിങ് തുടര്‍ച്ചയായി രാജ്യസഭില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് പരിശോധനയ്ക്ക് കാരണമെന്ന് എഎപി വക്താവ് റീന ഗുപ്ത പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News