സമുദായ സംഘടനകളുടെ പേരിൽ ബിജെപി നേതാക്കളുടെ ഇ-മെയിൽ, ആറ്റിങ്ങലിൽ വി മുരളീധരൻ മതിയെന്ന് ആവശ്യം

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ തഴയാൻ ബി.ജെ.പിയുടെ ഇമെയിൽ പ്രയോഗം. സമുദായ സംഘടനകളുടെ പേരിലാണ് ബിജെപി നേതാക്കൾ തന്നെ ജെ.പി നദ്ദക്ക് ഇ-മെയിലുകൾ അയക്കുന്നത്

ALSO READ: പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍

ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് മുരളീധരനുവേണ്ടി എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും ശാഖകളുടെ പേര് പറഞ്ഞാണ് അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് ഇമെയിൽ അയക്കുന്നത്. എന്നാൽ ശാഖകൾ അറിയാതെയാണ് പ്രാദേശിക ബിജെപി നേതാക്കൾ ഇ-മെയിൽ അയപ്പിക്കുന്നത് എന്നതാണ് കൗതുകം. വി മുരളീധരൻ നിന്നാലേ ആറ്റിങ്ങലിൽ ജയിക്കാനാകൂ എന്നും, മറ്റാരെയും പരിഗണിക്കരുത് എന്നുമാണ് സന്ദേശത്തിലുള്ളത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരാൻ ദേശീയ നേതൃത്വം അനുവദിച്ചതായും സൂചനയുണ്ട്.

ALSO READ: കഷ്ടപ്പെട്ട് ജോലിചെയ്ത് അയച്ച പണം എന്തുചെയ്‌തെന്ന് ചോദിച്ചു, ഭർത്താവിനെ പൊതിരെ തല്ലി ഭാര്യ

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം കേന്ദ്രസഹമന്ത്രി വി മുരളീധരൻ ഇതുവരെ തള്ളിയിട്ടില്ല. കഴിഞ്ഞദിവസം ചേർന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം സീറ്റ് ഉറപ്പിക്കുന്ന കാര്യം ചർച്ചയും ചെയ്തിരുന്നു. ഇടഞ്ഞു നിൽക്കുന്ന ശോഭാസുരേന്ദ്രനെ അകറ്റിനിർത്താൻ കേന്ദ്രനേതൃത്വത്തെ കാര്യം ധരിപ്പിക്കണമെന്നും ധാരണയായിരുന്നു. അതിനൊപ്പമാണ് ഇമെയിൽ തന്ത്രവും പയറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News