ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നു, കൈകഴുകി കേന്ദ്രസർക്കാർ

രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. 2022ൽ മാത്രം ക്രൈസ്തവർക്കെതിരെ 597ഉം പള്ളികൾക്കും സ്ഥാപനങ്ങൾക്കുംനേരെ 1198ഉം അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടനയുടേതാണ് കണക്കുകൾ. ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ആവശ്യവുമായി 79 ക്രൈസ്തവ സംഘടനകൾ കഴിഞ്ഞ മാസം കേന്ദ്രസർക്കാരിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധിച്ചിരുന്നു. പക്ഷെ ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും അത് തടയുവാൻ യാതൊരുവിധ നടപടിയും കേന്ദ്രസർക്കാന്റെ ഭാഗത്തു നിന്നോ ബിജെപിയുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല.

ഉത്തർപ്രദേശ്, മധ്യപ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർ കൂടുതൽ അക്രമങ്ങൾക്ക് ഇരയാകുന്നത്. 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കേന്ദ്രത്തിൽ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ തടയാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത ബിജെപി സർക്കാരും ബിജെപി നേതാക്കളും കേരളത്തിൽ സഭാ അധ്യക്ഷന്മാരെ സന്ദർശിച്ച് പിന്തുണ അറിയിക്കുകയും, അനുകൂല നിലപാട് സ്വീകരിക്കും എന്ന മോഹന വാഗ്ദാനങ്ങൾ നൽകുകയുമാണ്. പക്ഷേ ക്രിസ്ത്യൻ സമുദായത്തിനെതിരെയുള്ള ആക്രമണങ്ങൾ തടയാൻ യാതൊരു നടപടിയും കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല എന്നത് കണക്കുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News