‘ആദ്യം അയോധ്യ, ഇപ്പോൾ ബദരീനാഥ്‌’, ബിജെപിയെ തൂത്തെറിഞ്ഞു; പതിമൂന്നിൽ രണ്ടിടത്ത് മാത്രം ജയം

അയോധ്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലത്തിലും ബിജെപിയെ തൂത്തെറിഞ്ഞ് വോട്ടർമാർ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലഖപത് സിങ് ബൂട്ടോല മുന്‍ എം.എല്‍.എ രാജേന്ദ്ര ഭണ്ഡാരിക്കെതിരെ 5224 വോട്ടുകള്‍ക്ക് വിജയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പി നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഇപ്പോൾ ബദരീനാഥിലും പരാജയപ്പെട്ടിരിക്കുന്നത്.

ALSO READ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരമായി ലൈംഗികാതിക്രമത്തിനിരയാക്കി; വയനാട് മേപ്പാടിയിൽ പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു

ഉത്തരേന്ത്യയിൽ ബിജെപിയെ ജനം പിഴുതെറിയുന്ന കാഴ്ചയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉടനീളം കണ്ടത്. ഇത് തന്നെയാണ് ഉത്തരാഖണ്ഡിലും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ബദരീനാഥ് സീറ്റിന് പുറമെ മംഗളൂരു മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഖാസി മുഹമ്മദ് നിസാമുദീന്‍ 422 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിച്ചിട്ടുണ്ട്.

ALSO READ: ഫൊക്കാന കൺവൻഷൻ: വാഷിംഗ്ടൺ ഡിസിയിലേക്ക് അമേരിക്കൻ മലയാളികളെ സ്വാഗതം ചെയ്‌ത്‌ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News