ഡിഎൽഎഫ് ഭൂമി ഇടപാടില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെ രക്ഷിക്കാന്‍ ഡിഎൽഎഫ് ബി ജെ പിക്ക് 170 കോടി കോഴ നല്‍കിയയെന്ന വെളിപ്പെടുത്തലില്‍ കുരുങ്ങി കേരളത്തിലെ കോണ്‍ഗ്രസ് ബി ജെ പി നേതൃത്വങ്ങള്‍. ഇതു സംമ്പന്ധിച്ച് കൈരളിയും ദേശാഭിമാനിയും മാത്രമാണ് വാര്‍ത്ത നല്‍കിയത് എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം.
Also Read: എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി
ഡിഎൽഎഫ് ഭൂമി ഇടപാടില്‍ പ്രിയാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്കെതിരെ 2018ല്‍ ഹരിയാന ഭരിച്ചിരുന്ന ബി ജെ പി സര്‍ക്കാര്‍ കെസെടുത്തു. 2023ല്‍ വാധ്രയെ രക്ഷപ്പെടുത്താനായി ഡിഎൽഎഫ് 170 കോടി ഇലക്ടറൽ ബോണ്ടായി ബി ജെ പിക്ക് നല്‍കി. പിന്നാലെ കേസില്‍ നിന്ന് ഹരിയാന ബി ജെ പി സര്‍ക്കാര്‍ വാധ്രയെകുറ്റവിമുക്തനാക്കി. അഴിമതികേസില്‍ കുടുങ്ങിയ വാധ്രയെ രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ്സും ബി ജെ പിയും കൈകോര്‍ത്തെന്ന് വ്യക്തം.
വി എസ് സര്‍ക്കാരിന്‍റെ ഭരണ കാലത്ത് സാന്‍റിയാഗോ മാര്‍ട്ടിന്‍ വലിയ ലോട്ടറി മാഫിയയാണെന്ന് ആരോപിച്ച് ലോട്ടറി മാഫിയയ്ക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് വി ഡി സതീശന്‍. എന്നാല്‍ സാന്‍റിയാഗോ മാര്‍ട്ടിന്‍ കോണ്‍ഗ്രസ്സിന് കോഴയായി നല്‍കിയത്. 50 കോടിയുടെ ഇലക്ടറൽ ബോണ്ട് ഇലക്ടറൽ ബോണ്ട് വിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യചര്‍ച്ചാവിഷയമാകുന്നതില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും ഒരുപോലെ ആശങ്കയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here