തൃശ്ശൂരിലും പണം നൽകി വോട്ട് വാങ്ങാൻ ബിജെപി; പട്ടികജാതി കോളനിയിൽ ബിജെപി പണം നൽകിയതായി വോട്ടർമാർ

പണം നൽകി വോട്ടു വാങ്ങാനുള്ള ബി ജെ പി തന്ത്രം തൃശൂരിലും. ഒളരിക്കരയിലെ പട്ടികജാതി കോളനിയിൽ വോട്ടു ലക്ഷ്യമിട്ട് ബിജെപിക്കാർ പണം വിതരണം ചെയ്തതായി കോളനി വാസികൾ. രണ്ടു ബിജെപി പ്രവർത്തകരാണ് ശിവരാമപുരം കോളനിയിലെത്തി പണം നൽകിയത്. നാട്ടുകാർ എത്തിയതോടെ ബിജെപിക്കാർ മുങ്ങി.

Also Read: കശുവണ്ടി മേഖലയുടെ തകർച്ചയിൽ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും പങ്ക്; വെളിപ്പെടുത്തലുമായി ആർഎസ്പി നേതാവ്

120 വീടുകളുള്ള പട്ടിക ജാതി കോളനിയാണ് ഒളരിക്കര ശിവരാമപുരം കോളനി. ഇവിടത്തെ രണ്ടു വീട്ടമ്മമാർക്കാണ് നിശംബ്ദ പ്രചാരണത്തിൻ്റെ മറവിൽ ബിജെപി പ്രവർത്തകരെത്തി പണം നൽകിയത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. രണ്ടു ബിജെപി പ്രവർത്തകരാണ് തങ്ങളുടെ വീട്ടിലെത്തി അഞ്ഞൂറു രൂപ നോട്ട് നൽകിയതെന്ന് ചക്കനാരി വീട്ടിൽ ലീല, അടിയാട്ട് വീട്ടിൽ ഓമന എന്നിവർ പറഞ്ഞു.

Also Read: ‘മുസ്‌ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കാന്‍ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്തത് പിണറായി’; ഡോ. ബഹാവുദ്ദീനെ ഓര്‍മിപ്പിച്ച് കെടി ജലീല്‍

ബിജെപി പ്രവർത്തകനായ സുഭാഷ് എന്നയാളും മറ്റൊരാളും കൂടിയാണ് പണം നൽകാൻ എത്തിയത്. സംശയം തോന്നി എത്തിയപ്പോഴേക്കും ഇരുവരും ഓടിക്കളഞ്ഞതായി കോളനി നിവാസിയായ സുജിത്ത് പറഞ്ഞു. തൃശൂർ ലോകസഭാ മണ്ഡലത്തിലും പണം നൽകി വോട്ടു വാങ്ങാനുള്ള ബി ജെ പി തന്ത്രം നടന്നു വരുന്നതായാണ് ശിവരാമപുരം കോളനിയിലെ സംഭവം തെളിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News