പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് അണ്ണാമലൈ

തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തില്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ. ശ്രീരംഗത്ത് നടന്ന ഒരു റാലിക്കെടെയായിരുന്നു അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്. ഇതോടെ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ALSO READ: ‘വിലക്കുന്നവര്‍ക്കുള്ള വിലക്കാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം’; കോണ്‍ഗ്രസിനെ പരിഹസിച്ച് എം.വി ജയരാജന്‍

ഡിഎംകെയ്ക്ക് അധികാരം ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ അവര്‍ പെരിയാറുടെ പ്രതിമകളും ഫലകങ്ങളും കൊടികളും സ്ഥാപിച്ചു. ഇതിലെല്ലാം പറയുന്നത് ദൈവത്തെ വിശ്വസിക്കരുതെന്നും വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്നുമാണെന്ന് അണ്ണാമലൈ പറഞ്ഞു.

ALSO READ: കമത്ത് ആൻഡ് കമ്മത്തിൽ ഞാനാണ് മമ്മൂക്കയ്ക്കും ദിലീപിനും ആ ഭാഷ പറഞ്ഞു കൊടുത്തത്; വീണ്ടും ശ്രദ്ധേയമായി കലാഭവൻ ഹനീഫിന്റെ വാക്കുകൾ

ബിജെപിക്ക് അധികാരം ലഭിച്ചാല്‍ ഈ ഫലകങ്ങളും പെരിയാറിന്റെയും പ്രതിമകള്‍ നീക്കുന്നതാകും ആദ്യത്തെ ജോലി. ഇതിന് പകരമായി ആള്‍വാര്‍മാര്‍, നായനാര്‍മാര്‍, മറ്റു ശൈവ, വൈഷ്ണവ സന്യാസിമാര്‍, തിരുവള്ളുവര്‍, സ്വാതന്ത്ര്യസമരസേനാനികള്‍ എന്നിവരുടെ പ്രതിമകള്‍ സ്ഥാപിക്കും. കൂടാതെ ഹിന്ദു മത – ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് നിര്‍ത്തലാകുമെന്നും അണ്ണാമലൈ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News