മണിപ്പൂരിൽ സംഘർഷം തുടരുന്നു; രാഷ്ട്രീയ പ്രതിസന്ധിയിലായി ബിജെപി

manipur

മണിപ്പൂരിൽ സംഘർഷം തുടരുന്നു.കലാപം രൂക്ഷമായതോടെ മണിപ്പൂരിൽ രാഷ്ട്രീയ പ്രതിസന്ധിയിലായി ബിജെപി.ബിജെപി നേതൃത്വത്തിന് പിന്നാലെ എബിവിപിയും രംഗത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വീഴ്ച പറ്റിയെന്നും സമാധാനം പുനസ്ഥാപിക്കാത്തതിൽ അധികാരികൾ ഉത്തരവാദികൾ എന്നും എബിവിപി ആരോപിച്ചു.

അതേസമയം മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കൾ കൂട്ടരാജി പ്രഖ്യാപിച്ചു..ജിരിബാം മണ്ഡലം പ്രസിഡന്റ്,എക്സിക്യൂട്ടിവ് അംഗങ്ങൾ,ജനറല്‍ സെക്രട്ടറിമാർ തുടങ്ങി പത്തോളം പേരാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന് രാജിക്കത്ത് സമര്‍പ്പിച്ചത്.കലാപം രൂക്ഷമായിരിക്കുന്ന ജിരിബാമിലെ സാഹചര്യം നേതാക്കള്‍ കത്തിലൂടെ അറിയിച്ചു.മണിപ്പൂരില്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയാണുള്ളതെന്നും സമാധാനം പുനസ്ഥാപിക്കുന്നതിൽ ബീരേൻ സർക്കാർ പരാജയപ്പെട്ടെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

also read: മണിപ്പൂരില്‍ താമരയുടെ തണ്ടൊടിയുന്നു; ബിജെപിയില്‍ കൂട്ടരാജി

ബിരേന്‍ സിങ് സര്‍ക്കാരിന് നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി നേതാക്കളുടെ കൂട്ടരാജി.അതേസമയം സംഘർഷം തുടരുന്ന ജിരിബാമിലും ഇംഫാലിലും ഉൾപ്പെടെ അർദ്ധ സൈനിക വിഭാഗത്തിൽ നിന്ന് 5000 പേരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അക്രസംഭവങ്ങൾ സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഏർപ്പെടുത്തിയ കർഫ്യു തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here