ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള അവധി ദിനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കത്ത് അയച്ചത്.
ഹരിയാന ബിജെപി അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോലിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. അവധി ദിനങ്ങള്‍ വോട്ടിംഗ് ശതമാനത്തെ ബാധിക്കും എന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടം ആയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഹരിയാനയില്‍ മൂന്നാം തവണയും വിജയിക്കാന്‍ ആകുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസും വലിയ പ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്. ആകെ 90 മണ്ഡലങ്ങളാണ് ഹരിയാനയില്‍ ഉള്ളത്. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി സമ്മതിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നേരത്തെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്നതായി സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടി എംഎല്‍എമാരില്‍ ജനങ്ങള്‍ കടുത്ത അതൃപ്തരാണെന്നും സര്‍വേ ഫലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഒരു ദേശീയ മാധ്യമം നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. യാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അടുത്ത തവണ അധികാരത്തിലെത്തണമെങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ഹരിയാന സര്‍ക്കാരിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ വെറും 27% പേര്‍ മാത്രമാണ് തൃപ്തരെന്നാണ് മറ്റൊരു സര്‍വേ ഫലവും വ്യക്തമാക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത് മുപ്പത് ശതമാനം പേരും ബിജെപി എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല.
ബിജെപിയോടുള്ള ഹരിയാനയിലെ വോട്ടര്‍മാരുടെ നീരസം അടുത്തിടെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും പ്രകടമായിരുന്നു. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ വെറും അഞ്ച് സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. 2019ല്‍ നേടിയതില്‍ നിന്നും അഞ്ച് സീറ്റാണ് ഇത്തവണ ബിജെപിയ്ക്ക നഷ്ടമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here