ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന് കർണാടക സർക്കാരിന്റെ ധനസഹായം; പ്രതിഷേധവുമായി ബിജെപി

ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാലിഗദ്ദ അജീഷിന്‌ കർണ്ണാടക ധനസഹായം ചെയ്തതിൽ ബിജെപിക്ക്‌ പ്രതിഷേധം. കർണ്ണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയാണ്‌ എതിർപ്പുമായി രംഗത്തെത്തിയത്‌. സംഭവത്തിൽ പ്രതിഷേധം നിലനിൽക്കെ ബിജെപി നേതാവും വനം മന്ത്രിയുമായ ഭൂപേന്ദ്ര യാദവ്‌ ഇന്ന് വയനാട്ടിലെത്തുന്നുണ്ട്‌.

Also Read: ഒൻപത് വർഷത്തിലേറെയായി ഭക്ഷണം നൽകുന്നു; മൃഗശാലാ സൂക്ഷിപ്പുകാരനെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തി

കർണ്ണാടകയിലെ ബേലൂരിൽ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ശല്യക്കാരനായ മോഴയാനയെ പിടികൂടി കർണ്ണാടക വനം വകുപ്പ്‌ കേരള വനാതിർത്തിയിൽ തുറന്നുവിട്ടു. ഈ ആനയാണ്‌ കഴിഞ്ഞ പത്തിന്‌ പടമല സ്വദേശി അജീഷിനെ ആക്രമിച്ചുകൊന്നത്‌. സംഭവത്തിൽ കർണ്ണാടക ആവശ്യമായ വിവരങ്ങൾ കൈമാറിയില്ലെന്ന് ആരോപണവുമുയർന്നിരുന്നു.

Also Read: നവകേരള സ്ത്രീ സദസ്സ്: മുഖ്യമന്ത്രിയുമായി മുഖാമുഖം സംഘടിപ്പിക്കും

സംസ്ഥാന സർക്കാരിന്റേയും ജനപ്രതിനിധികളുടെയും ആവശ്യത്തെ മുൻ നിർത്തിയാണ്‌ കർണ്ണാടകം ധനസഹായം പ്രഖ്യാപിച്ചത്‌. കർണ്ണാടകയിലെ ആനയായതിനാൽ അക്കാര്യം കൂടി പരിഗണിച്ചായിരുന്നു തീരുമാനം. കർണ്ണാടകയുടെ നികുതിപ്പണം അന്യദേശക്കാർക്ക്‌ വഴിവിട്ട്‌ ചെലവഴിക്കുന്നു എന്നാണ്‌ കർണ്ണാട സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര ആരോപിച്ചത്‌.രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാനാണ്‌ നടപടിയെന്നും ഇദ്ദേഹം പറഞ്ഞു.സംഭവത്തിൽ വയനാട്ടിൽ പ്രതിഷേധം നിലനിൽക്കുകയാണ്‌.ഇതിനിടെ കേന്ദ്ര വനം മന്ത്രി ഇന്ന് വയനാട്ടിലെത്തും. ബിജെപി നേതാവ്‌ കൂടിയായ ഭൂപേന്ദ്രയാദവ്‌ ഇതിൽ മറുപടി പറയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News