അകാലി ദളുമായി നടത്തിയ ചർച്ച പരാജയം; ലോകസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപി ഒറ്റക്ക് മത്സരിച്ചേക്കും

ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി പഞ്ചാബിൽ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് സൂചന. അകാലി ദളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം. ശിരോമണി അകാലി ദൾ ബിഎസ്പിയുമായി ചേർന്നാണ് പഞ്ചാബിൽ മത്സരിക്കാൻ ആലോചിക്കുന്നത്. അതേ സമയം അകാലി ദളിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ബിജെപി നേതൃത്വം നടത്തുന്നുണ്ട്.

Also Read; “സ്റ്റുഡൻ്റ് പോലീസ് രാജ്യത്തിന് മാതൃക; ആവശ്യമായ സർക്കാർ സഹായം നൽകും”: ധനമന്ത്രി കെഎൻ ബാലഗോപാൽ

13ലോകസഭ സീറ്റുകളാണ് പഞ്ചാബിൽ ഉള്ളത്. ഇത്തവണ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ആം ആദ്മിയും കോൺഗ്രസും ഒറ്റക്കാണ് മത്സരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമായുള്ള ചർച്ചകൾ നടന്നെങ്കിലും ഒടുവിൽ ഇരു പാർട്ടികളും ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 15 ദിവസത്തിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കിയിട്ടുണ്ട്.

Also Read; പലസ്തീൻ ജനതയെ ഇസ്രയേൽ അധിനിവേശത്തിൽ നിന്നും രക്ഷിക്കണം: നടപടി ആവശ്യപ്പെട്ട് യുഎഇ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News