‘ബ്രിട്ടീഷ് അടിമത്തത്തിന്റെ അടയാളം; ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കണ’മെന്ന് ബിജെപി എംപി

ഇന്ത്യ എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി. ഇന്ത്യ എന്നത് ബ്രിട്ടീഷ് അടിമത്തത്തിന്റെ അടയാളമാണെന്നാണ് ബിജെപി എംപി നരേഷ് ബന്‍സാല്‍ പറഞ്ഞത്. ഉത്തരാഖണ്ഡില്‍നിന്നുള്ള രാജ്യസഭ അംഗമായ നരേഷ് ബന്‍സാല്‍.

Also read- മുൻ മിസ് ആന്ധ്രയുടെ മരണം; സുഹൃത്തായ ജിം പരിശീലകൻ അറസ്റ്റിൽ

‘കോളനി ഭരണത്തില്‍ അടിച്ചേല്‍പിക്കപ്പെട്ട പേരാണ് ഇന്ത്യ. രാജ്യത്തിന്റെ യഥാര്‍ഥ നാമം ഭാരത് എന്നാണ്. രാജ്യം ഇപ്പോഴും ചുമക്കുന്ന അടിമത്തത്തിന്റെ അടയാളമാണ് ഇന്ത്യ. അത് ഭരണഘടനയില്‍നിന്ന് നീക്കണം’ -പ്രസംഗത്തില്‍ എം.പി ആവശ്യപ്പെട്ടു.

Also read- പുല്ലരിയാന്‍ പോയ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വിശാല പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന പേര് സ്വീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ‘ഇന്ത്യ’യെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നരേഷ് ബന്‍സാലും രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News