കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കെതിരായ ലൈംഗികച്ചുവയുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി മുൻ എംപിയും സ്ഥാനാർത്ഥിയുമായ രമേശ് ബിധുരി. തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും വാക്കുകൾ പിൻവലിക്കുകയാണെന്നും രമേഷ് ബിധുരി പ്രതികരിച്ചു. കൽക്കാജിയിൽ താൻ വിജയിച്ചാൽ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരിയുടെ വിവാദ പരാമർശം.
ബിജെപിയുടെ സ്ത്രീവിരുദ്ധതയാണ് ബിധുരിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു. ആദ്യം തന്റെ പ്രതികരണത്തിൽ ഉറച്ചുനിന്ന ബിധുരി വിവാദമായതിനു പിന്നാലെയാണ് ഖേദമറിയിച്ച് രംഗത്തെതിയത്. ദില്ലിയിൽ നടന്ന പ്രചാരണ റാലിക്കിടെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കെതിരെയായിരുന്നു ബിജെപി സ്ഥാനാർഥിയുടെ ലൈംഗിക അധിക്ഷേപം.
സ്ത്രീവിരുദ്ധ പാർട്ടിയാണ് ബിജെപി എന്നും ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ ഉണ്ടാകുന്നത് ലജ്ജാകരമാണെന്നും കോൺഗ്രസ് പ്രതികരിച്ചിരുന്നു. ഇത് ബിജെപിയുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്. അയാളുടെ വൃത്തികെട്ട മനോനിലയാണ് വാക്കുകളിൽ തെളിഞ്ഞതെന്നും കോൺഗ്രസ് വിമർശിച്ചു. ബിധുരിക്കെതിരെ ആം ആദ്മി പാർട്ടിയും രംഗത്ത് വന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here