രാഷ്ട്രീയ സംഭാവന; രണ്ടായിരം കോടിയിലധികം രൂപ സ്വീകരിച്ച് ബിജെപി

BJP Receive more than 2000 crore rupees

2023 – 24 വർഷത്തിൽ പാർട്ടികൾക്ക്‌ ലഭിച്ച സംഭാവനയുടെ റിപ്പോർട്ടുകൾ ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് ഇത് പ്രകാരം ഈ വർഷത്തിൽ സംഭാവനയായി ബിജെപിക്ക്‌ ലഭിച്ചത്‌ കോടിക്കണക്കിന്‌ രൂപ. 2,604.74 കോടി രൂപയാണ്‌ വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമായി ബിജെപിക്ക് ലഭിച്ചത്.

ഇതേ കാലയളവിൽ കോൺഗ്രസിന് സംഭാവനയായി 288.9 കോടി രൂപയും ലഭിച്ചു. മുൻ വർഷങ്ങളിൽ കോൺ​ഗ്രസിന് ലഭിച്ചത് 79.9 കോടി രൂപയായിരുന്നു.

Also Read: ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഡാറ്റാസെറ്റ് പുറത്തിറക്കി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

പ്രൂഡന്റ്‌ ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് മാത്രം 723.6 കോടി രൂപ ബിജെപിക്ക് സംഭവാനയായി ലഭിച്ചു. കോൺഗ്രസിന് 156.4 കോടി രൂപയും പ്രൂഡന്റ്‌ ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് ലഭിച്ചു. ഇരുപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ ഭൂരിഭാ​ഗവും ലഭ്യമായത് പ്രൂഡന്റ്‌ ഇലക്ടറൽ ട്രസ്റ്റിൽ നിന്നാണ്. ബിജെപിക്ക് ലഭിച്ച മൂന്നിലൊന്ന് സംഭാവനയും, കോൺഗ്രസിന്റെ പകുതിയിലധികം സംഭാവന പ്രൂഡന്റ്‌ ഇലക്ടറൽ ട്രസ്റ്റിന്റേതാണ്.

ഇലക്ടറൽ ബോണ്ടു വഴി ലഭിച്ച രാഷ്ട്രീയ പാർടികൾ അവരുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളിൽ മാത്രമേ പ്രഖ്യാപിക്കൂ. അതിനാൽ അവയുടെ വിശദാംശങ്ങൾ ലഭ്യമല്ല.

Also Read: അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍

ബിആർഎസിന്‌ 85 കോടി രൂപയും വൈഎസ്ആർ കോൺഗ്രസിനും 62.5 കോടി രൂപയും പ്രൂഡന്റ്‌ സംഭാവന നൽകിയിട്ടുണ്ട്‌. ആന്ധ്രാപ്രദേശിൽ ഭരണകക്ഷിയായ ടിഡിപി 33 കോടി രൂപയാണ് പ്രൂഡന്റിൽനിന്ന് സ്വീകരിച്ചത്. ഇന്ത്യയുടെ ‘ലോട്ടറി കിംഗ്’ എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസിൽ നിന്ന് ബിജെപിക്ക്‌ ലഭിച്ചത്‌ 3 കോടി രൂപയാണ്‌. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റിയും ആദായനികുതി വകുപ്പിന്റെയും നിരീക്ഷണത്തിലാണ് മാർട്ടിൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News