ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി; മകൻ കരൺ ഭൂഷൻ സിങ് കൈസർഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥിയാകും

ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി. കൈസർഗഞ്ചിൽ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥിയാകും. റായി ബറെലിയിൽ ദിനേശ് പ്രതാപ് സിംഗ് ബിജെപി സ്ഥാനാർത്ഥിയാകും എന്നും പ്രഖ്യാപനം. ഗുസ്തി തരങ്ങൾക്കെതിരായ ലൈംഗികാതിക്രമ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നീക്കം. കൈസർഗഞ്ചിൽ നാമനിർദേശപട്ടിക സമർപ്പിക്കാനുള്ള അവസാനതീയതി നാളെയാണ്. ആ സാഹചര്യത്തിലാണ് ബ്രിജ് ഭൂഷണിന്റെ മകനെ സ്ഥാനാര്ഥിയാക്കിയുള്ള പ്രഖ്യാപനം.

Also Read: മുന്നറിയിപ്പില്ലാതെ അവധിയെടുത്തു; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 7 വനിത താരങ്ങളാണ് ബി ജെ പി എം പി യും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗീക പീഡന പരാതി നല്‍കിയത്. ഗുസ്ത താരങ്ങളുടെ പരാതികളാണ് ബ്രിജ് ഭൂഷണെതിരായ പൊലീസ് എഫ് ഐ ആറില്‍ ഉള്ളത്. ഫോട്ടോ എടുക്കാനെന്നെ പേരില്‍ ചേര്‍ത്തുനിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പരാതിയിലെടുത്ത എഫ്‌ഐആറില്‍ പറയുന്നത്. പരിശീലനം നടത്തുന്ന താരത്തിന്റെ ജഴ്‌സി ഉയര്‍ത്തി ദേഹത്ത് സ്പര്‍ശിച്ചു.

Also Read: ‘സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം ഓണത്തിന് കമ്മീഷന്‍ ചെയ്യും’ : മന്ത്രി വി എന്‍ വാസവന്‍

ഊണ് മേശയ്ക്ക് സമീപത്ത് വച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സഹോദരനൊപ്പം ഗുസ്തി ഫെഡറേഷന്‍ ഓഫിസില്‍ വന്ന താരത്തോട് സഹോദരനെ പുറത്തുനിര്‍ത്തി അകത്തുവരാനാവശ്യപ്പെട്ട ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നു. വരിയില്‍ നില്‍ക്കവേ പിന്‍വശത്തുകൂടെ വന്ന് ബ്രിജ് ഭൂഷണ്‍ ദേഹത്ത് സ്പര്‍ശിച്ചു. പ്രകടനം മെച്ചപ്പെടുത്താന്‍ ആവശ്യമായ സപ്പ്‌ളിമെന്റ്‌സ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പല വര്‍ഷങ്ങളില്‍ പല സ്ഥലങ്ങളിലായി നടന്ന ലൈംഗീക അതിക്രമങ്ങളാണ് പൊലീസ് എഫ് ഐ ആറിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News