കൈനകരിയിൽ ബിജെപി- ആർഎസ്എസ് ഗുണ്ടകൾ സിപിഐ എം ലോക്കൽ കമ്മിറ്റി ആക്രമിച്ചു

ആലപ്പുഴ കൈനകരിയിൽ ബിജെപി- ആർഎസ്എസ് ആക്രമണം. സിപിഐ എം കൈനകരി വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ബിജെപി- ആർഎസ്എസ് ഗുണ്ടകൾ ആക്രമിച്ചു. പഞ്ചായത്ത് അംഗം ലെജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ജനൽ ചില്ലുകളും ജനലും കല്ലെറിഞ്ഞ് തകർത്തു. സിപിഐ എം ഏരിയാ സെക്രട്ടറി KS അനിൽ കുമാറിനും എൽസി അംഗം SP രതീശനും പരിക്ക് പറ്റി.

ALSO READ: ‘ഒരു യൂട്യൂബർ ഒരു രാജ്യം ഭരിക്കുന്ന വർഗീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിധി തന്നെ മാറ്റി എഴുതുന്നു’, നന്ദിയുണ്ട് ധ്രുവ്, മോദിയുടെ മുഖംമൂടി വലിച്ചു കീറിയതിന്

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അമിതാവേശത്തിലാണ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. പാർട്ടി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പ്രതിഷേധ പ്രകടനം നടത്തും. സൊസൈറ്റി പാലത്തിൽ നിന്നും പ്രകടനം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News