ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്വേഷപ്രസംഗങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടന്നത് 668 വിദ്വേഷപ്രസംഗങ്ങൾ. അമേരിക്ക കേന്ദ്രീകരിച്ചുള്ള ഇന്ത്യാ ഹേറ്റ്‌ ലാബിന്റെ റിപ്പോർട്ടിൽ ആണ് 2023 ൽ ഇന്ത്യയിൽ 75 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: രാജസ്ഥാനിൽ ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ 24കാരിയെ ബലാത്സംഗം ചെയ്തു; പ്രതി കസ്റ്റഡിയിൽ

2023 ന്റെ ആദ്യപകുതിയിൽ 255 വിദ്വേഷ പ്രസംഗങ്ങൾ ആണ് നടന്നത്. രണ്ടാം പകുതിയിൽ 413 ആയി. 62 ശതമാനമാണ്‌ വർധനവ്‌ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനം കേന്ദ്രസർക്കർ കൈകാര്യം ചെയ്യുന്ന ഡൽഹിയിലും ബിജെപി ഭരണ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 498 വിദ്വേഷ പ്രസംഗങ്ങളുണ്ടായി.

25 ശതമാനം മുസ്ലിം ആരാധനാലയങ്ങൾ ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങൾ ആണ്.36 ശതമാനം മുസ്ലിങ്ങളെ ആക്രമിക്കാൻ നേരിട്ട് വെല്ലുവിളിക്കുന്നതാണ്. 63 ശതമാനം വിദ്വേഷപ്രസംഗങ്ങൾ ലവ്‌ജിഹാദ്‌, ഹലാൽ ജിഹാദ്‌, ജനസംഖ്യാ ജിഹാദ്‌,ലാൻഡ്‌ ജിഹാദ്‌, എന്നിങ്ങനെയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വഴിയാണ്.

രാജസ്ഥാൻ, മധ്യപ്രദേശ്‌ തുടങ്ങി അഞ്ച്‌ സംസ്ഥാന നിയമസഭകളിലേക്ക്‌ തെരഞ്ഞെടുപ്പുണ്ടായ ആഗസ്‌ത്‌–- നവംബർ കാലത്താണ് കൂടുതൽ വിദ്വേഷപ്രസംഗങ്ങൾ നടന്നത്. എൻഡിഎ ഭരണത്തിലുള്ള മഹാരാഷ്ട്രയിലാണ്‌ ഇത് കൂടുതൽ.ആകെ വിദ്വേഷപ്രസംഗങ്ങളുടെ 46 ശതമാനവും സംഘപരിവാറിന്റേതാണ്.

ALSO READ: ഡോ.ഷഹാനയുടെ മരണം; പ്രതി ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News