ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മാഫിയ പ്രവര്‍ത്തനം നടത്തുന്നു: സീതാറാം യെച്ചൂരി

ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മാഫിയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇഡി, സിബിഐ എന്നിവയെ രാഷ്ടീയ ചട്ടുകമാക്കി മാറ്റുകയാണെന്ന് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് എൻഡിസിഎഫ്

മോദിയുടെ ഗ്യാരണ്ടി സീറോ ഗ്യാരണ്ടിയാണ്. കളപ്പണം വെളുപ്പിക്കാന്‍ ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ചു. നഷ്ടത്തിലുള്ള കമ്പനികള്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങാന്‍ എവിടെ നിന്നാണ് പണം. ഇലക്ട്രല്‍ ബോണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചവര്‍ക്കെതിരെ ഇഡി അന്വേഷണമില്ല. ഇലക്ട്രല്‍ ബോണ്ട് അഴിമതിയില്‍ സമഗ്രമായ അന്വേഷണം വേണം. ബിജെപി വിരുദ്ധ സര്‍ക്കാര്‍ ഉണ്ടാകണമെങ്കില്‍ ഇടത് പക്ഷത്തിന് സ്വാധീനം വേണമെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News