കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബിജെപി

കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് കഴിയും വരെയാണ് ബിജെപി നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്. ശിവരാജ് കുമാറിന്റെ പങ്കാളി ഗീത ശിവകുമാര്‍ കര്‍ണാടകയിലെ ശിമോഗയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ഒബിസി മോര്‍ച്ച സിനിമകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ALSO READ: ഗുരുവായൂർ ദേവസ്വത്തിന് സഹകരണ ബാങ്കുകളിലൊന്നും നിക്ഷേപമില്ല; സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾ പൊളിയുന്നു

പങ്കാളി ഗീതയുടെയും മറ്റു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിള്‍ താരം പങ്കെടുക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ജനങ്ങളില്‍ സ്വാധീനമുണ്ടാക്കുമെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

ALSO READ: വന്‍ സ്വീകരണത്തിനു മലയാളത്തിൽ നന്ദി അറിയിച്ച് വിജയ്

അതേസമയം, ശിമോഗയില്‍ മാര്‍ച്ച് 20ന് സംഘടിപ്പിച്ച ഗീത ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശിവരാജ് കുമാര്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ രഘു കൗടില്യ ശിവരാജ്‌കുമാറുമായി ബന്ധപ്പെട്ട സിനിമകളും പരസ്യങ്ങളും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News