ബിജെപി വിശ്വാസത്തിന്‍റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നു, വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായങ്ങള്‍: എം വി ഗോവിന്ദന്‍

വിശ്വാസത്തിന്‍റെ പേരില്‍ ബിജെപി വർഗീയത പ്രചരിപ്പിക്കുന്നവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ സുരേന്ദ്രന്‍റെ വാക്കുകൾ ജീർണമായ വർഗീയതയുടെ അങ്ങേ അറ്റമാണ്. വർഗീയ വാദിയുടെ ഭ്രാന്താണ്  സുരേന്ദ്രൻ പറയുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ALSO READ: യുവാവിനെ കാലില്‍ ചുംബിപ്പിച്ച് ഗുണ്ടാനേതാവ്, സംഭവം തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണ്  നാളുകളായി പറയുന്നത്.വിഡി സതീശന്‍റെ മനസിന്‍റെ ഉള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ കയറി വരുന്നതാണ് ഇടയ്ക്കുള്ള പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഷീല സണ്ണിക്ക് പിന്തുണയുമായി സർക്കാർ; ഷീ സ്‌റ്റൈല്‍ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്

സിപിഐഎം യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ്. നാമം ജപിച്ചാലും ഇങ്കുലാബ് സിന്ദാബാദ് വിളിച്ചാലും നിയമ ലംഘങ്ങൾക്ക് എതിരെ കേസെടുക്കും. ഗണപതിയും വിശ്വാസ പ്രമാണത്തിന്‍റെ ഭാഗമാണ്. അള്ളാഹു മിത്തല്ല എന്നും ഗണപതി മിത്താണെന്നും താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്നും  എം വി ഗോവിന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News