വി മുരളീധരനെ തഴഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം. വി മുരളീധരനുമായി കെ സുരേന്ദ്രന്‍ അകലുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ജെ പി നദ്ദയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ നിന്ന് വി മുരളീധരന്റെ ചിത്രം പൂര്‍ണമായും ഒഴിവാക്കിയത്.
കെ സുരേന്ദ്രന്‍ കുമ്മനം രാജശേഖരന്‍ പി കെ കൃഷ്ണദാസ് വി.വി രാജേഷ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമാണ് ഫ്‌ലെക്‌സ് ബോര്‍ഡുകളില്‍ ഉള്ളത്.
Also Read: മണിപ്പൂര്‍ സംഘര്‍ഷം; സൈന്യത്തിന്റെ പ്രവര്‍ത്തനം തടഞ്ഞ് ജനക്കൂട്ടം
വി മുരളീധരനുമായി ഇടഞ്ഞു നില്‍ക്കുന്ന പി കെ കൃഷ്ണദാസിന്റെ ചിത്രം പോലും ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ ഇടം പിടിച്ചിരിക്കുകയാണ് മുരളീധരന്റെ ചിത്രം പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം ലക്ഷ്യം വച്ചാണ് വി മുരളീധരന്റെ പ്രവര്‍ത്തനം. സംസ്ഥാന ജില്ലാ നേതൃത്വങ്ങളെ അറിയിക്കാതെയാണ് വി മുരളീധരന്‍ മണ്ഡലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതാണ് കെ സുരേന്ദ്രന്‍ പക്ഷത്തെ ചൊടിപ്പിച്ചത്. മിക്ക പരിപാടികളില്‍ നിന്നും കെ സുരേന്ദ്രന് വി വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനില്‍ക്കുകയാണ്.കുറച്ചുകാലമായി തുടരുന്ന വി മുരളീധരനും കെ സുരേന്ദ്‌നും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.
രണ്ടാം തവണയും അധ്യക്ഷ പദവി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കെ സുരേന്ദ്രന് വി മുരളീധരന്റെ പിന്തുണയില്ലെന്നാണ് ബിജെപിയില്‍ നിന്ന് പുറത്തുവരുന്ന വിവരം. എന്നാല്‍ മറ്റു നേതാക്കളെ കൂട്ടുപിടിച്ച് കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്താനാണ് സുരേന്ദ്രന്‍ നീക്കം. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കാന്‍ ആര്‍എസ്എസ് ശ്രമം നടത്തുന്നതിനിടെയാണ് പാര്‍ട്ടിയില്‍ വി മുരളിധരന്‍ കെ സുരേന്ദ്രന്‍ പോര് മുറുകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here