കോയമ്പത്തൂരില്‍ ബിജെപി റാലി നടത്തി ഡിഎംകെ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയേയും ബിജെപി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോനത്തിന്റെ സൂത്രധാരന്‍ എസ്.എ. ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നടത്തിയ റാലിയ്ക്കിടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ബിജെപിയ്ക്ക് യോഗം നടത്താന്‍ മാത്രമാണ് പൊലീസ് അനുവാദം നല്‍കിയിരുന്നതെന്ന് അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റിനെതിരെ എക്‌സിലൂടെ പ്രതികരണവുമായി അണ്ണാമലൈ രംഗത്തെത്തി.
ഡിഎംകെ സര്‍ക്കാരിന്റെ ഭീരുത്വം നിറഞ്ഞ നടപടിയെ ഞങ്ങള്‍ അപലപിക്കുന്നെന്നും സ്വേച്ഛാധിപത്യത്തിന് മുന്നില്‍ ഒരിക്കലും തലകുനിക്കില്ല, ഞങ്ങള്‍ എന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ശബ്ദമായിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. ഡിഎംകെ സര്‍ക്കാരിന്റേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അതില്‍ അപലപിക്കുന്നുവെന്നും തുടര്‍ന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here