പത്മശ്രീ എം സി ദത്തനെ അവഹേളിച്ച് കെ സുരേന്ദ്രന്‍; ചുട്ടമറുപടി നല്‍കി സോഷ്യല്‍ മീഡിയ

വിഎസ്എസ്‌സി മുന്‍ ഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ പത്മശ്രീ എം സി ദത്തനെ അവഹേളിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചുട്ടമറുപടി നല്‍കി സോഷ്യല്‍ മീഡിയ. 43 വർഷം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ജോലിചെയ്ത, ശ്രീഹരിക്കോട്ടയിൽ മുപ്പതിലധികം വിക്ഷേപണത്തിനു നേതൃത്വം നൽകിയ ഒരാളെയാണ് അന്തസ് കെട്ട കാവി രാഷ്ട്രീയക്കാരൻ ആക്ഷേപിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ഇപ്പോഴത്തെ ചെയർമാൻ S. സോമനാഥും, K ശിവനും , രാധാകൃഷ്ണനും ജി മാധവൻ നായരും ഒക്കെ ചെയർമാൻ ആകുന്നതിന് തൊട്ടു മുന്നെ VSSC ഡയറക്ടർമാർ ആയിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പദ്മശ്രീ എം. സി. ദത്തൻ പ്രമുഖ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും വി. എസ്.എസ്. സിയുടെ മുൻ ഡയറക്ടറും ആയിരുന്ന വ്യക്തി ആണ്. ചന്ദ്രയാൻ 1 ന്റെ ലോഞ്ച് Authorization ബോർഡിന്റെ തലവൻ ആയിരുന്നു.

ചാന്ദ്രദൗത്യമടക്കം ഇരുപത്തഞ്ചിലേറെ വിക്ഷേപണത്തിനു നേതൃത്വം നൽകി. ചൊവ്വാദൗത്യത്ത്നുള്ള മംഗള്യാനെ നിയന്ത്രിച്ച് നിർത്തുന്നതിനുള്ള ലിക്വിഡ് അപ്പോജി റോക്കറ്റ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചു. ജി. എസ്. എൽ. വി. മാർക്ക് – 3, സ്പേസ് ഷട്ടിൽ (ആർഎൽവി-ടിഡി) തുടങ്ങിയ പദ്ധതികളിൽ പങ്കാളിത്തം. 2013ൽ വലിയമല എൽപിഎസ്‌സി ഡയറക്ടറായിരിക്കുമ്പോൾ തിരുവനന്തപുരം വി. എസ്. എസ്. സി. ഡയറക്ടറായി.
ആ വ്യക്തിയെ ആണ് ഇത്ര നീചമായി ഈ അന്തസ് കെട്ട കാവി രാഷ്ട്രീയക്കാരൻ ആക്ഷേപിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News