ബിജെപി സംസ്ഥാന പുനഃസംഘടന നവംബറിൽ; ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദയ്ക്ക് പകരക്കാരൻ ഉടൻ ഇല്ല

ബിജെപി സംസ്ഥാന പുനഃസംഘടന, ദേശീയ പുനഃസംഘടനക്ക് ഒപ്പം നവംബറിൽ ഉണ്ടാകും. മെമ്പർ ഷിപ്പ് ക്യാമ്പ്പെയിൻ ഒക്ടോബറിൽ പൂർത്തിയാക്കി പുനഃസംഘടനയിലേക്ക് നീങ്ങനാണ് തീരുമാനം. നിലവിൽ കേരളത്തിലേക്ക് ജനറൽ സെക്രട്ടറിയെ അയക്കേണ്ട എന്ന നിലപാടിലാണ് ആർ എസ് എസ്.

Also read:പ്രതികൂല കാലാവസ്ഥ; വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഇന്നത്തെ തിരച്ചിൽ വൈകിട്ട് അവസാനിപ്പിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്മാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിൽ മെമ്പർഷിപ് ക്യാമ്പ്പെയിൻ എത്രയും വേഗം പൂർത്തിയാക്കി പുനഃസംഘടനയിലേക്ക് കടക്കാനാണ് തീരുമാനം. ഒക്ടോബറിൽ ആകും മെമ്പർഷിപ് ക്യാമ്പ്പെയിൻ പൂർത്തിയാവുക. ഇതിനു നവംബറിൽ പുനഃസംഘടന ഉണ്ടാകും. അതുവരെ ജെപി നദ്ദ ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരും.

ദേശീയ തലത്തിലെ പുനഃസംഘടനക്ക് ഒപ്പം കേരളത്തിലും പുനഃസംഘടന ഉണ്ടാകും. കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യം ശക്തക്കിയിരുന്നു. എന്നാൽ കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടാൻ കഴിഞ്ഞ സാഹചര്യത്തിൽ സുരേന്ദ്രനെ മാറ്റുമോ എന്നതും ചോദ്യചിഹ്നമാണ്.

Also read:വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

അതേസമയം കേരളത്തിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ കാര്യത്തിലും തീരുമാനം നവംബറിൽ ഉണ്ടാകും. നിലവിൽ കേരളത്തിലേക്ക് ജനറൽ സെക്രട്ടറിയെ അയക്കേണ്ട എന്നാ നിലപാടിലാണ് ആർ എസ് എസ്. നേരത്തെ സംസ്ഥാനത്തെ ചുമതലയിൽ നിന്നും സംഘടന ജനറൽ സെക്രട്ടറി കെ സുഭാഷ് ആർ എസ് എസിലേക്ക് മടങ്ങി പോയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News