ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ സംവരണമണ്ഡലങ്ങളില്‍ ബിജെപിക്കേറ്റത് കനത്ത തിരിച്ചടി; 2019നേക്കാൾ 25% വോട്ട് നഷ്‌ടം

ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ സംവരണമണ്ഡലങ്ങളില്‍ ബിജെപിക്കേറ്റത് കനത്ത തിരിച്ചടി. കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ 25% ബിജെപിക്ക് നഷ്ടമായി. ദളിത് വോട്ടര്‍മാര്‍ക്കിടയിലെ കടുത്ത മോദി വിരുദ്ധവികാരമാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

ALSO READ: ‘പ്രചരിച്ചത് വ്യാജ വാര്‍ത്ത’; നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ്

ദളിത് വോട്ട് ബാങ്ക് ലക്ഷ്യമാക്കി പ്രചാരണം നടത്തിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് യുപി അടക്കമുള്ള സംസ്ഥാനങ്ങളിലുണ്ടായത്. 2019 നേക്കാള്‍ 25% വോട്ടാണ് സംവരണമണ്ഡലങ്ങളില്‍ ബിജെപിക്ക് നഷ്ടമായത്.84 പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ ബിജെപിക്ക് ഇത്തവണ ലഭച്ചത് 30 സീറ്റുകള്, 47 പട്ടിക വര്‍ഗ സംവരണമണ്ഡലത്തില്‍ നേടിയത് 25 സീറ്റുകള്‍ മാത്രം. യു പി യില്‍ 80 മണ്ഡലങ്ങളിലെ 17 സംവരണസീറ്റിലും ഇന്ത്യമുന്നണി മേല്‍ക്കൈ നേടി.

ALSO READ: സംസ്ഥാനത്ത് ബിജെപി നേതാക്കൾക്ക് തിരിച്ചടി; കെട്ടിവച്ച കാശ് പോലും തിരികെ ലഭിച്ചില്ല

അതേസമയം 2019ല്‍ ഇവിടെ ബിജെപി ഏകപക്ഷീയ വിജയം നേടിയിരുന്നു. മോദിയുടെ കടുത്ത വിമര്‍ശനകമായ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് നഗീന മണ്ഡലത്തില്‍ വിജയിച്ചു. അയോധ്യ ക്ഷേത്രമുള്‍പ്പെട്ട ഫാസിയാബാദ് ജനറല്‍ സീറ്റില്‍ അഖിലേഷ് യാദവ് പരീക്ഷിച്ചത് ദളിത് മുഖമായ അവധേഷ് പ്രസാദിനെ. 54,567 വോട്ടുകള്‍ക്കാണ് പ്രസാദ് ബിജെപിയുടെ രണ്ട് തവണ സിറ്റിംഗ് എംപിയായ ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയത്. ഇത്തവണ പൊതുതെരഞ്ഞെടുപ്പില്‍ ബുലന്ദ്ഷഹര്‍, ആഗ്ര തുടങ്ങി ചുരുക്കം സംവരണ സീറ്റുകളില്‍ മാത്രമാണ് ബിജെപിയെ തുണച്ചത്. ദളിത് വോട്ടര്‍മാര്‍കിടയില്‍ ശക്തമായ മോദിവിരുദ്ധ വികാരമുണ്ടായതും ബിജെപി 400 സീറ്റ് നേടി അധികാരത്തിലെത്തിയാല്‍ ഭരണഘടനയ്ക്ക് ഭീഷണിയാകുമെന്ന വോട്ടർമാർക്കുണ്ടായ അവബോധവുമാണ് ബിജെപിക്ക് തിരിച്ചടിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News