മാണ്ഡ്യ വിട്ടുകൊടുക്കില്ല; ബിജെപിക്ക് സുമലത തലവേദനയാകുമോ?

കര്‍ണാടകയില്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച് നടിയും എംപിയുമായ സുമലത. വീണ്ടും എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിന് മാണ്ഡ്യ മണ്ഡലം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് സുമലത. അന്തരിച്ച നടനും സുമലതയുടെ ഭര്‍ത്താവുമായ അംബരീഷ് ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മാണ്ഡ്യയില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം സുമലത സ്വതന്ത്രയായി അവിടെ മത്സരിച്ച് വിജയിക്കുകയായിരുന്നു.

ALSO READ:  മക്കളെ കൊല്ലാൻ കൊടും വിഷം കുത്തിവെച്ചു; യുകെയിൽ മലയാളി നഴ്‌സ് അറസ്റ്റിൽ

2019 പൊതു തെരഞ്ഞെടുപ്പിലാണ് സുമലത വമ്പന്‍ വിജയം നേടിയതും. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണ സുമലതയ്ക്കായിരുന്നു. അന്ന് നിഖില്‍ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ സാഹചര്യം ആകെ മാറി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ജെഡിഎസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകുകയും ചെയ്തു. ജെഡിഎസിന്റെ പരമ്പരാഗത സീറ്റായ മാണ്ഡ്യ തിരിച്ചുപിടിക്കുക അവരുടെ അഭിമാനപ്രശ്‌നം കൂടിയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പിന്തുണ തേടാന്‍ സുമതലത ശ്രമിച്ചേക്കാം.

ALSO READ: ആന നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് എത്തുന്നത് നല്ല കാര്യം; കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ല; കര്‍ണാടക വനം വകുപ്പ്

എന്നാല്‍ ചര്‍ച്ചയിലൂടെ സുമലതയെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബിജെപി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ സുമലതയുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവരുടെ ഇടപെടലില്‍ തീരുമാനം സുമതലത മാറ്റാന്‍ സാധ്യതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News