ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം മുന്നിൽക്കണ്ട്, പാർട്ടിയെ കയ്യൊഴിഞ്ഞ് സ്തുതിപാടകരായ ചാനലുകൾ. മോദിയും ബിജെപിയും പരാജയപ്പെടുമെന്ന ആശങ്ക ഗോദി മീഡിയയിലേക്കും പടരുന്നുവന്നതിന്റെ സൂചന സീ ന്യൂസിൽ ഉണ്ടായ മാറ്റങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒന്നാം മോദി സർക്കാർ നിലവിൽ വന്നതോടെ സംഘപരിവാറിന്റെ വിഴുപ്പലക്കുന്ന ചാനലായി മാറിയ സീ ന്യൂസ് ഇപ്പോൾ മോദിസർക്കാരിനെയും ആശയങ്ങളെയും പതിയെ കൈയ്യൊഴിയുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മോദി മീഡിയയുടെ തലവനായ സീ ന്യൂസിന്റെ ഹെഡ് സുഭാഷ് ചന്ദ്ര വലിയ മാറ്റമാണ് ഇപ്പോൾ തന്റെ ചാനലിൽ കൊണ്ടുവന്നിരിക്കുന്നത്. മോദിയെയും സീ ന്യൂസിനെയും ബന്ധിപ്പിക്കുന്ന കണ്ണിയെന്നറിയപ്പെടുന്ന സീ ന്യൂസ് ചാനൽ സി.ഇ.ഒ അഭയ് ഓജയെ ചാനൽ പുറത്താക്കിയെന്നാണ് പുതിയ റിപ്പോർട്ട്.
ഇത് കൂടാതെ തന്നെ പരസ്യമായി ബി.ജെ.പിയെ അനുകൂലിച്ചിരുന്ന സീ ന്യൂസിന്റെ കൺസൾട്ടിങ് എഡിറ്റർ സുഭാഷ് ഭണ്ടാരിയും ഇപ്പോൾ ചാനലിന്റെ പുറത്താണ്. ചാനലിൽ തന്നെ ഉണ്ടായിരുന്ന മറ്റൊരു ബി.ജെ.പി അനുകൂല മാധ്യമ പ്രവർത്തകനായ ദീപക് ചൗരസ്യ കഴിഞ്ഞ മാസം റിസൈൻ ചെയ്തിരുന്നു. ഇത് കൂടാതെ തന്നെ മോദിയുടെയും, അമിത് ഷായുടെയും, യോഗി ആദിത്യനാഥിന്റെയും തെരഞ്ഞെടുപ്പ് പരിപാടികൾ തത്സമയ പ്രക്ഷേപണം ചെയ്യേണ്ടതില്ലെന്ന തീരുമാനവും സുഭാഷ് ചന്ദ്ര എടുത്തിട്ടുണ്ട്. മോദി സർക്കാർ കൂപ്പുകുത്തുന്നു എന്നതിന്റെ സൂചനകളാണ് ഈ റിപ്പോർട്ടുകൾ പങ്കുവെക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here