‘ബിജെപി ദില്ലിയിലെ ജനങ്ങളുടെ വോട്ടിന്റെ വിലയെ അപമാനിക്കുന്നു’; അരവിന്ദ് കെജ്‌രിവാൾ

ബിജെപി ദില്ലിയിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും ജനജീവിതം സർക്കാർ ദുസ്സഹമാക്കിയെന്നും അരവിന്ദ് കെജ്‌രിവാൾ. ഓർഡിനൻസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ എ.എ.പിയുടെ മഹാറാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

ALSO READ: ‘ഉന്നയിച്ച വിഷയങ്ങളിൽ നിന്നും പിന്നോട്ടില്ല’; ഗെഹ്ലോട്ടിനെതിരെ നിലപാട് മയപ്പെടുത്താതെ സച്ചിൻ പൈലറ്റ്

‘ബിജെപി ദില്ലിയിലെ ജനങ്ങളുടെ വോട്ടിന്റെ വിലയെ അപമാനിക്കുന്നുവെന്നും താൻ അതിന് അനുവദിക്കുകയില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി നിൽക്കുന്ന ഘട്ടത്തിലും താൻ ദില്ലിയിലെ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുകയാണ്. എന്നാൽ മോദി തന്റെ കോർപറേറ്റ് സുഹൃത്തുക്കൾക്കാണ് എല്ലാം സൗജന്യമായി നൽകിയത്.

ALSO READ: ‘ഐക്യം തകർത്തത് തങ്ങളല്ല, അവരാണ്’; ഗ്രൂപ്പുകൾക്കെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ

രാജ്യത്ത് ഇപ്പോളുള്ളത് ഏകാധിപത്യമാണെന്നും കെജ്‌രിവാൾ പറഞ്ഞു. ധാർഷ്ട്യക്കാരനും സുപ്രീംകോടതി ഉത്തരവിനെ മാനിക്കാത്തതുമായ പ്രധാനമന്ത്രിയാണ് ഇപ്പോളുള്ളത്. രാജ്യത്ത് എല്ലാറ്റിന്റെയും വില ഉയരുകയാണെന്നും മോദിയുടെ കീഴിൽ വികസനമുരടിപ്പാണെന്നും കെജ്‌രിവാൾ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News